കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നു... അമ്മാവന്‍ ചോക്സി ദുബൈയിലും

  • By Desk
Google Oneindia Malayalam News

വജ്ര വ്യാപാരി നീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വഴി 11,400 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട നീരവ് മോദി ആദ്യം ന്യൂയോര്‍ക്കിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് തുടര്‍ന്ന് നീരവിനായി സിബിഐ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരുന്നു. ഇതിനിടയിലാണ് നീരവ് ബെല്‍ജിയത്തിലേക്ക് കടന്നെന്ന് സൂചന ലഭിച്ചതായി എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തത്. അതേസയം കഴിഞ്ഞ ദിവസം പാപ്പരാണെന്ന് ചൂണ്ടിക്കാട്ടി നീരവ് ജീവനക്കാര്‍ക്ക് സന്ദേശം അയച്ചിരുന്നു. ശമ്പളം നല്‍കാന്‍ വകയില്ലെന്നും അതിനാല്‍ മറ്റ് ജോലി അന്വേഷിക്കാനും ആവശ്യപ്പെട്ടായിരുന്നു സന്ദേശം അയച്ചത്.

വടക്കിന്‍റെ വെനീസില്‍

വടക്കിന്‍റെ വെനീസില്‍

യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വടക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ബെല്‍ജിയത്തിലാണ് നീരവ് മോദി ഉള്ളതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. അതേസമയം തട്ടിപ്പ് നടത്തിയതിന് പിന്നാലെ നീരവ് ന്യൂയോര്‍ക്കിലെ ബ്രജസില്‍ ആണെന്നും അവിടെ ആഡംബര ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്നുമെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.

ചോക്സി ദുബൈയില്‍

ചോക്സി ദുബൈയില്‍

അതേസമയം തട്ടിപ്പില്‍ നീരവിന്‍റെ പങ്കാളും അമ്മാവനുമായ മെഹുല്‍ ചോക്സി ദുൈബയില്‍ ഒളിവില്‍ കഴിയുകയാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എമിറേറ്റ് ഹില്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇയാള്‍ ഉള്ളത്.

കാര്യങ്ങള്‍ നീരീക്ഷിക്കുന്നു

കാര്യങ്ങള്‍ നീരീക്ഷിക്കുന്നു

അതേസമയം ഇന്ത്യയിലെ കേസ് സംബന്ധിച്ച് ഇരുവരും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കാര്യങ്ങള്‍ പരസ്പരം കൈമാറാറുണ്ടെന്നാണ് വിവരം. കേസിന്‍റെ നിയമപരമായ കാര്യങ്ങളെ കുറിച്ചും ഇവര്‍ പരസ്പരം ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

ഫാം ഹൗസും കണ്ടുകെട്ടി

ഫാം ഹൗസും കണ്ടുകെട്ടി

ഇതിനിടെ കഴിഞ്ഞ ദിവസം നീരവിന്‍റെ മുംബൈ ആലിബാഗിലുള്ള 1.5 ഏക്കറിലുള്ള ഫാം ഹൗസ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. തന്‍റെ ക്ലയന്‍സിന് ആഡംബര പാര്‍ട്ടികള്‍ ഒരുക്കാന്‍ 2004 ല്‍ 32 കോടി രൂപയ്ക്കാണ് നീരവ് ഈ സ്വത്ത് സ്വന്തമാക്കിയത്.

നിയന്ത്രണമില്ല

നിയന്ത്രണമില്ല

അതേസമയം തട്ടിപ്പിനെ തുടര്‍ന്ന് പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത ബാങ്ക് നിഷേധിച്ചിരുന്നു. തട്ടിപ്പിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!

English summary
Jewellery designer Nirav Modi, who is at the heart of Rs 11,400 crore PNB fraud, is in Bruges, the capital of West Flanders in northwest Belgium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X