കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയാഴ്ച്ച മാത്രം ഒരു കോടി വാക്‌സിന്‍ ഡോസുകള്‍, ജനസംഖ്യയുടെ പകുതിയും വാക്‌സിന്‍ സ്വീകരിച്ചവര്‍

Google Oneindia Malayalam News

ദില്ലി: വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ വന്‍ മുന്നേറ്റമുണ്ടാക്കുന്നു. ശനിയാഴ്ച്ച ഒരു കോടിയില്‍ അധികം ഡോസുകളാണ് ഇന്ത്യ നല്‍കിയത്. ഇതോടെ രാജ്യത്തെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹരായ ജനസംഖ്യയില്‍ പകുതി പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കി കഴിഞ്ഞു ഇന്ത്യ. ഇന്നലെ 1.03 കോടി ഡോസുകളാണ് ഇന്ത്യ നല്‍കിയത്. ഇത് വലിയൊരു റെക്കോര്‍ഡാണ്. 21.38 കോടി ഡോസ് ഇനിയും വിവിധ സംസ്ഥാനങ്ങളുടെ കൈവശം ബാക്കിയുണ്ട്. ബീഹാറില്‍ വാക്‌സിന്‍ ശക്തിപ്പെടുന്നു എന്നാണ് ഇന്നലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 15.53 ലക്ഷം ഡോസുകളാണ് ശനിയാഴ്ച്ച ബീഹാര്‍ നല്‍കിയത്. തമിഴ്‌നാട് 14.84 ലക്ഷം ഡോസുകള്‍ നല്‍കി. രാജസ്ഥാന്‍ 10.84 ലക്ഷം ഡോസ്, ഉത്തര്‍പ്രദേശ് 10.24 ലക്ഷം ഡോസ് എന്നിങ്ങനെയാണ് നല്‍കിയത്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍ലിജോ ജോസ് പെല്ലിശ്ശേരിക്ക് സമനില തെറ്റിയോ? കുട്ടികളെ കാണിക്കരുത്, സദാചാരം തകരില്ലെന്ന് മനോജ് കുമാര്‍

1

ഒമൈക്രോണ്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന് വേഗം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ അര്‍ഹരമായവരില്‍ 85 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 50.35 ശതമാനം പേരാണ് രണ്ട് ഡോസും അടിച്ചത്. അതേസമയം ഒമൈക്രോണ്‍ കേസ് ഇതുവരെ നാലിടത്താണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 61 ദിവസമായി രണ്ട് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 20 ദിവസമായി അത് ഒരു ശതമാനത്തില്‍ താഴെയുമാണ്. എന്നാല്‍ 30 ജില്ലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നത് സര്‍ക്കാരിന് മറ്റൊരു ആശങ്കയാണ്.

കഴിഞ്ഞ ദിവസം കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീരിനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കേരളത്തില്‍ തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കോട്ടയം, എന്നിവിടങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ഒരാഴ്ച്ചയ്ക്കിടെ ഈ നാലിടത്തും മരണസംഖ്യയും കൂടി. അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കായുള്ള വാദം ഇന്ത്യയില്‍ ശക്തമായിട്ടുണ്ട്. കൊവിഡ് വിദഗ്ധ സമിതി നിര്‍ദേശിച്ച ശേഷം മാത്രമേ അക്കാര്യം തീരുമാനിക്കൂ എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തങ്ങള്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടില്ലെന്ന് ദേശീയ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് പറഞ്ഞു.

നേരത്തെ ഇവര്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നിര്‍ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാമെന്നായിരുന്നു നിര്‍ദേശം. ബൂസ്റ്റര്‍ ഷോട്ടുകള്‍ വേണോ എന്നത് വിദഗ്ധ സമിതിയുടെ തീരുമാനമാണ്. നാഷണല്‍ കണ്‍സോര്‍ഷ്യത്തിന് അതില്‍ ഒന്നും ചെയ്യാനില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയോടെ അത് ഏറ്റവും ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമൈക്രോണിന്റെ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുമെന്ന ഭയമുണ്ട്.

മമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നുമമതയോട് നോ പറഞ്ഞ് ശിവസേന, ഉദ്ധവ് കോണ്‍ഗ്രസിനൊപ്പം, പുതിയ സഖ്യം തൃണമൂലില്ലാതെ കരുത്താവുന്നു

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
india administered more than one crore covid vaccine shots on saturday amid omicron scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X