ആരോഗ്യ സംരക്ഷണത്തിന് ഇന്ത്യ സ്വീകരിച്ചത് സമഗ്ര സമീപനം; പ്രധാനമന്ത്രി
ദില്ലി; ആരോഗ്യസംരക്ഷണത്തിന് ഇന്ത്യ സമഗ്ര സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ശ്രദ്ധ ആരോഗ്യത്തിൽ മാത്രമല്ല ക്ഷേമത്തിലും ഊന്നിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റിന് ശേഷമുള്ള , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാറിൽ സംസാരിക്കുകയായിരുന്നു മോദി.

ആരോഗ്യ സംരക്ഷണ മേഖലയെ പരിഷ്കരിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനും വേണ്ടി കഴിഞ്ഞ 7 വർഷമായി ഏറ്റെടുത്തിട്ടുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്, പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ബജറ്റിൽ പരിഗണിച്ചത്. ഒന്നാമതായി, ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും വിപുലീകരണം. രണ്ടാമതായി, ആയുഷ് പോലുള്ള പരമ്പരാഗത ഇന്ത്യൻ മെഡിക്കൽ സംവിധാനങ്ങളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കലും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ അവരുടെ സജീവമായ ഇടപെടലും. മൂന്നാമതായി, ആധുനികവും ഭാവിയുക്തവുമായ സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും എല്ലാ പ്രദേശങ്ങൾക്കും താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ നൽകുന്നത് സംബന്ധിച്ച്. ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ഗ്രാമങ്ങൾക്ക് സമീപവും വേണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ അടിസ്ഥാന സൗകര്യങ്ങൾ കാലാകാലങ്ങളിൽ പരിപാലിക്കുകയും നവീകരിക്കുകയും വേണം. ഇതിനായി സ്വകാര്യമേഖലയും മറ്റ് മേഖലകളും കൂടുതൽ ഊർജ്ജിതമായി മുന്നോട്ടുവരേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ 85000 ലധികം കേന്ദ്രങ്ങളിൽ പതിവ് പരിശോധന, വാക്‌സിനേഷൻ, പരിശോധനകൾ എന്നിവയ്ക്കുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഈ ബജറ്റിൽ മാനസികാരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യൾ നടപ്പാക്കേണ്ടതിനെ കുറിച്ചും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്തെ മനുഷ്യ വിഭവ ശേഷി വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, ആരോഗ്യ സേവനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ അതിനനുസരിച്ച് വിദഗ്ധരായ ആരോഗ്യ പ്രൊഫെഷനലുകളെ സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അതിനാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആരോഗ്യ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മാനവ വിഭവശേഷി വികസനത്തിനും ബജറ്റിൽ ഗണ്യമായ വർദ്ധന വരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Recommended Video
മഹാമാരിയുടെ സമയത്തെ ആരോഗ്യ പരിചരണത്തിന്റേയും ടെലിമെഡിസിൻ്റെയും ഗുണപരമായ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിൽ ഈ സാങ്കേതികവിദ്യകളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications