കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിനശീകരണത്തിനെതിരെ ഇന്ത്യ നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചു; യുഎന്‍ യോഗത്തെ അഭിസംബോധന ചെയ്ത് മോദി

Google Oneindia Malayalam News

ദില്ലി: മരുഭൂമീവല്‍കരണം, ഭൂമി നശീകരണം, വരള്‍ച്ച എന്നിവയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ വെര്‍ച്വല്‍ സംഭാഷണത്തെ അഭിസംബോധന ചെയ്ത്് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രശ്‌നങ്ങളെ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച വിവിധ നൂതന രീതികളെ കുറിച്ച് പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എല്ലാ ജീവിതങ്ങളെയും ഉപജീവനമാര്‍ഗങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന നിര്‍മാണമാണ് ഭൂമി. ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളില്‍ ഭൂമി നശീകരണം ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

modi

ഇന്ത്യയില്‍, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഭൂമിക്ക് പ്രാധാന്യം നല്‍കുകയും വിശുദ്ധ ഭൂമിയെ നമ്മുടെ മാതാവായി കണക്കാക്കുകയും ചെയ്യുന്നെന്ന് മോദി യോഗത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര വേദികളില്‍ ഭൂമി നശീകരണ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യ മുന്‍കൈയെടുത്തു. ഇന്ത്യയില്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏകദേശം മൂന്ന് ദശലക്ഷം ഹെക്ടര്‍ വനമേഖല ചേര്‍ത്തിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

സംയോജിത വനമേഖലയെ രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ നാലിലൊന്നായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഭൂമി നശീകരണത്തിനെതിരെ ദേശീയ പ്രതിബദ്ധത കൈവരിക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. 2030 ഓടെ ഇരുപത്തിയാറ് ദശലക്ഷം ഹെക്ടര്‍ അധപതിച്ച ഭൂമി പുനസ്ഥാപിക്കുന്നതിനും ഞങ്ങള്‍ ശ്രമിക്കുന്നെന്നും മോദി വ്യക്തമാക്കി.

മീ ടൂ ആരോപണം: വേടന്റെ മാപ്പിന് ലൈക്കടിച്ച് വിവാദത്തിൽ, തിരുത്തി മാപ്പ് പറഞ്ഞ് പാർവ്വതി തിരുവോത്ത്മീ ടൂ ആരോപണം: വേടന്റെ മാപ്പിന് ലൈക്കടിച്ച് വിവാദത്തിൽ, തിരുത്തി മാപ്പ് പറഞ്ഞ് പാർവ്വതി തിരുവോത്ത്

അതേസമയം, മരുഭൂമീവല്‍കരണത്തിനെതിരായുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പാര്‍ട്ടി കോണ്‍ഫറന്‍സിന്റെ 14-ാമത് സെഷന്റെ പ്രസിഡന്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 സെപ്റ്റംബറില്‍ ദില്ലിയില്‍ ചേര്‍ന്ന മരുഭൂമീവല്‍കരണത്തിനെതിരായുള്ള യുഎന്‍ കണ്‍വെന്‍ഷനിലേക്കുള്ള പാര്‍ട്ടികളുടെ കോണ്‍ഫറന്‍സിന്റെ 14-ാമത് സെഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു.

Recommended Video

cmsvideo
Have A Clean Shave Modi! Tea Vendor Sends Rs 100

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

English summary
India adopts various novel methods against Land Degradation; Modi addresses UN meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X