കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

Google Oneindia Malayalam News

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. ഇന്ത്യയില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ആക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി എന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും സെര്‍ച്ച് ചെയ്യുമ്പോള്‍ നിലവില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലേക്ക് പോകാന്‍ സാധിക്കുന്നില്ല. നിയമപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അക്കൗണ്ട് തടഞ്ഞ് വെച്ചിരിക്കുകയാണ് എന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കാണിക്കുന്നത്.

DSFD

നിയമവിരുദ്ധ ഉള്ളടക്കം കാരണമാണ് ഇന്ത്യയില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ആക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജൂലൈയിലും ഇന്ത്യ നിരവധി പാകിസ്ഥാന്‍ ഹാന്‍ഡിലുകള്‍ നിരോധിച്ചിരുന്നു.

കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടികോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി

ഈ സമയത്തും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അക്കൗണ്ട് ഇന്ത്യ തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ പിന്നീട് നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. സാധാരണഗതിയില്‍ കോടതി ഉത്തരവ് പോലെ ഉള്ള നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് ട്വിറ്റര്‍ ഇത്തരം നടപടി സ്വീകരിക്കാറുള്ളത്.

ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്ആദ്യം പരാതി, ഇപ്പോള്‍ കോംപ്രമൈസ്...നടപടി എടുത്തവര്‍ ഇളിഭ്യരായി; വിമര്‍ശിച്ച് സജി നന്ത്യാട്ട്

ട്വിറ്ററിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും ഇക്കാര്യമാണ് പറയുന്നത്. നേരത്തെ യു എന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ എംബസികളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളും സമാനമായി ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള ചില വാര്‍ത്താചാനലുകളും ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു. വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു ഇത്. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇത്.

ഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസിഈ കേസിന് കാരണമായ എന്തോ ഉണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു... പക്ഷെ ദിലീപ്..?; കൊല്ലം തുളസി

പാകിസ്ഥാനില്‍ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാര്‍ത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ആയിരുന്നു ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നത്. മാത്രമല്ല ഇന്ത്യയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകള്‍, നാല് ഫേസ്ബുക്ക് പേജുകള്‍, അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍, മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയും ഇതുവരെ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ വ്യാജവും സെന്‍സേഷണല്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതും ആണ് എന്ന് കണ്ടെത്തിയിരുന്നു. വാര്‍ത്ത ആധികാരികമാണെന്ന് വരുത്തി തീര്‍ക്കാന്‍ വാര്‍ത്താ അവതാരകരുടെ ചിത്രങ്ങളും ചില ടിവി വാര്‍ത്താ ചാനലുകളുടെ ലോഗോകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.

English summary
India again frozen the official Twitter account of the government of Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X