കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗമുക്തി നേടുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവാകുന്നു; ജാഗ്രത കൈവിടരുത്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദിവസേന മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 362727 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗമുക്തി നേടിയവര്‍ 352181 പേരാണ്. രോഗം ബാധിക്കുന്നതിനേക്കാള്‍ കുറവാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 37,10,525 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

covid

അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ 50.21 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. 46781 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ കേരളവും കര്‍ണാടകയും തമിഴ്‌നാടുമാണുള്ളത്. എന്നാല്‍ ദില്ലിയില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദില്ലയില്‍ കഴിഞ്ഞ ദിവസം 13287 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നത് ആശ്വസകരമാണ്. നിലവില്‍ ദില്ലിയില്‍ 17.03 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

കാവല്‍ ഭടന്‍മാരുടെ ചെറിയ പെരുന്നാള്‍; ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ മധുരം കൈമാറുന്നു: പൂഞ്ച്-റൗലകോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം, ചൊവ്വാഴ്ച 3.48 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രോഗികളുടെ സഖ്യം മൂന്നര ലക്ഷത്തിന് താഴേക്ക് എത്തിയത്. മരണസഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ് കഴിഞ്ഞ ദിനവും നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ മാത്രം 18 ലക്ഷത്തിലധികം പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ ആകെ 30 കോടി സാംപിളുകള്‍ പരിശോധിച്ചു.

സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ

Recommended Video

cmsvideo
Kerala not in list for covaxin's direct supply | Oneindia Malayalam

English summary
India again sees more cases than recoveries, Do not give up caution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X