കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്‌താനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ

Google Oneindia Malayalam News

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കസ്‌താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പാക്കിസ്‌താന്‍ ഇന്ത്യക്കെതിരെ വിദ്വേഷമുളവാക്കുന്ന പ്രാചരണങ്ങള്‍ നടത്തുന്നതായാണ്‌ ഇന്ത്യ മുന്നോട്ട്‌ വെച്ച വിമര്‍ശനം. യുഎന്‍എച്ച്‌ആര്‍സി യോഗത്തില്‍ ജനീവയിലെ ഇന്ത്യയുടെ ഫസ്റ്റ്‌ സെക്രട്ടറി പവന്‍കുമാര്‍ ബദ്‌ഹിയാണ്‌ ഇന്ത്യയുടെ ഭാഗം വിശദീകരിച്ചത്‌.

അടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകുംഅടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകും

46ാമത്‌ ഇസ്ലാമിക അന്താരാഷ്ട്ര സംഘടന ഒഐസിക്കെതിരെ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട്‌ വ്യക്തമാക്കിയത്‌. പാക്കിസ്‌താന്‍ മനപ്പൂര്‍വം കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ്‌ ശ്രമം. അവരുടെ നാട്ടിലെ ഗൗരവരകരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിന്നും കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ്‌ ഇത്‌ നടത്തുന്നത്‌. ആ പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമാണെന്നും ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു.

pakistan

ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒഐസിക്കെതിരെയും ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട്‌ വ്യക്തമാക്കി.ജമ്മു കാശ്‌മീര്‍ വിഷയം സംബന്ധിച്ച്‌ ഈ സംഘടനക്ക്‌ ഒരു ധാരണയും ഇല്ലെന്നും ഇന്ത്യ ആരോപിച്ചു.

ഒഐസി ജമ്മു കാശ്‌മീര്‍ സംബന്ധിച്ച്‌ നടത്തിയ പ്രസ്‌താവന ഇന്ത്യ തള്ളിക്കളയുകയാണ്‌. ജമ്മു കാശ്‌മീര്‍ സംബന്ധിച്ച ഒരു പ്രസ്‌താവനയും നടത്താനുള്ള വേദിയല്ല അത്‌. ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്‌ കാശ്‌മീര്‍ ഇന്ത്യന്‍ സെക്രട്ടറി പ്രസ്‌താവിച്ചു.

പാക്കിസ്‌താന്‍ തീവ്രവാദ ഫാക്ടറിയാണെന്ന്‌ മുന്‍പ്‌ പാക്‌ നേതാക്കള്‍ തന്നെ സമതിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. തീവ്രവാദം മനുഷ്യാവകാശത്തെ ഹനിക്കുന്ന ഒരു കാര്യമാണെന്ന്‌ പോലും പാക്കിസ്‌താന്‍ അവഗണിക്കുകയാണ്‌. തീവ്രവാദത്തെ പിന്തുണക്കുന്നതിലൂടെ പാക്കിസ്‌താന്‍ തന്നെ ഏവും വലിയ മനുഷ്യാവകാശ ലംഘകരാകുകയാണ്‌ ഇന്ത്യ തുറന്നടിച്ചു.

സാമ്പത്തികമായി ശോഷിച്ച അവസ്ഥയിലാണ്‌ പാക്കിസ്‌താന്‍. അതിനാല്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്‌ നല്‍കുന്ന സഹായങ്ങളും അവര്‍ അവസാനിപ്പിക്കണം. യുഎന്‍ കൗണ്‍സിലിലെ അംഗ രാജ്യങ്ങള്‍ തന്നെ വിദേശ മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാക്കിസ്‌താന്‍ നല്‍കുന്ന പിന്തുണയും, യുഎന്‍ തന്ന പട്ടികപ്പെടുത്തിയ തീവ്രവാദികള്‍ക്ക്‌ പാക്കിസ്‌താന്‍ സംരക്ഷണം നല്‍കുന്നത്‌ സംബന്ധിച്ചും ബോധവാന്‍മാരാണെന്നും ഇന്ത്യ പറഞ്ഞു.

ഇന്ത്യയെ കുറ്റപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ യോഗത്തില്‍ പാക്കിസ്‌താന്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതികരണം കൂടിയാണ്‌ ഇന്ത്യയുടെ വിമര്‍ശനം.

കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് നല്‍കരുത്, സീറ്റ് വിഭജനത്തിൽ കലാപമുയർത്തി യൂത്ത് കോൺഗ്രസ്കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് നല്‍കരുത്, സീറ്റ് വിഭജനത്തിൽ കലാപമുയർത്തി യൂത്ത് കോൺഗ്രസ്

English summary
India against Pakistan in un human right council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X