ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ റാലി; രാജ്യതലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം..ഈ വഴികൾ തിരഞ്ഞെടുക്കാം

ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ റാലിയുടെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകീട്ട് 5 വപെയാണ് നിയന്ത്രണം.

നേതാജി സുഭാഷ് മാർഗ് ടി-പോയിന്‍റ്,രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐ.ടി.ഒ എ-പോയിന്റ്,
അജ്മേരി ഗേറ്റ് റെഡ് ലൈറ്റ്, രഞ്ജിത് സിംഗ് ഫ്ലൈഓവർ, ഝാന്ദേവാലൻ റൌണ്ട് എബൌട്ട്,
തുർക്മാൻ ഗേറ്റ് മിർദാർദ് ചൗക്ക് എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടും. ഗതാഗത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഐ.ടി.ഒയ്ക്കും ഡൽഹി ഗേറ്റിനും ഇടയിലുള്ള ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ടിനും അജ്മേരി ഗേറ്റിനും ഇടയിലുള്ള ജവഹർലാൽ നെഹ്റു മാർഗ്, അരുണ ആസഫ് അലി റോഡ്, മിന്റോ റോഡ് , ദേശ് ബന്ധു ഗുപ്ത റോഡ്,
ബരാഖംബ റോഡ്, കമല മാർക്കറ്റിനും ഹംദർദ് ചൗക്കിനും ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരക്കിന് സാധ്യതയുണ്ട്.

delhi2-

രാംലീല മൈതാനത്തിന് ചുറ്റും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പോലീസുകാരെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ബഹാദൂർ ഷാ സഫർ മാർഗ്, രാജ്ഘട്ട്-ജെ.എൽ.എൻ മാർഗ് റോഡ്, ഡി.ബി.ജി റോഡ്, മിന്റോ റോഡ് എന്നിവിടങ്ങളിലൂടെയുള്ള ബസ് സർവ്വീസുകൾക്കും നിയന്ത്രണം ഉണ്ടാകും.

ന്യൂഡൽഹി റെയിവെ സ്റ്റേഷനിലെത്താൻ

ഗതാഗതക്കുരിക്കിന് സാധ്യതയുള്ളതിനാൽ ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ മുൻകൂട്ടി യത്രകൾ പ്ലാൻ ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ഡിബിജി റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്ക് ചെംസ്ഫോർഡ് റോഡ്, കൊണാട്ട് പ്ലേസിലെ ഔട്ടർ സർക്കിൾ, മിന്റോ റോഡ്, ഭവ്ഭൂതി മാർഗ് എന്നീ റോഡുകൾ വഴി യാത്ര തിരഞ്ഞെടുക്കാം. അതേസമയം ഈസ്റ്റ് ഡൽഹിയിൽ നിന്നും വരുന്നവർക്ക് ഐടിഒ, ദീൻ ദയാൽ ഉപാധ്യായ മാർഗ്, ഭവ്ഭൂതി മാർഗ് എന്നീ റോഡുകളിലൂടെ റെയിൽവെ സ്റ്റേഷനിലെത്താം.

പാർക്കിംഗ് സൌകര്യങ്ങൾ

ലോക് നായക് ജയപ്രകാശ് ആശുപത്രിക്ക് സമീപം എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രത്യേക വഴിയൊരുക്കും.

ആളുപത്രിയുടെ എതിർവശത്തുള്ള റെയിൽവേ പാർക്കിംഗ് , ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ പാർക്കിംഗ് കേന്ദ്രങ്ങൾ, രാജ്ഘട്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾക്കായി പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല. എന്നാൽ രാംലീല മൈതാനത്ത് നടക്കുന്ന ചലോ ദില്ലി മാർച്ചിന് അനുമതി നൽകിയെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma