കെജ്‌രിവാളിന്റെ അറസ്റ്റ്: വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങി ഇന്ത്യാ മുന്നണി, 31ന് രാംലീലയിലേക്ക് മെഗാ മാർച്ച്
ന്യൂഡൽഹി: മദ്യനയക്കേസിൽ എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധിനൊരുങ്ങി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. പ്രതിഷേധത്തിന്റെ ഭാഗമായി മാർച്ച് 31ന് ഡൽഹി രാംലീല മൈതാനത്തേക്ക് ഇന്ത്യാ മുന്നണി മെഗാ മാർച്ച് നടത്തും. ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ ഡൽഹിയിലെ റൂസ് അവന്യൂ കോടതി മാർച്ച് 28 വരെ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഭരണകക്ഷിയായ ബി ജെ പിയുടെ അടിച്ചമർത്തലില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി എല്ലാ രാഷ്ട്രീയ പാർട്ടികളുെ പൊതുയോഗത്തിൽ പങ്കു ചേരണമെന്ന് എ എ പി നേതുവും ഡല്‍ഹി മന്ത്രിയുമായ ഗോപാൽ റായ് വാർത്താ സമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. "ഏകാധിപത്യ നടപടികള്‍ സ്വീകരിച്ചും രാജ്യത്തെ ജനാധിപത്യം ഇല്ലായ്മ ചെയ്തും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. ഭരണഘടനയെയും ജനാധിപത്യത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയിലും ഇത് വലിയ രോഷമാണുണ്ടാക്കിയത്. ഓരോ പ്രതിപക്ഷ നേതാക്കൾക്കെതിരെയും കള്ളക്കേസെടുക്കാൻ പ്രധാനമന്ത്രി മോദി ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്," റായ് പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും പങ്കെടുത്തിരുന്നു. മാർച്ച് 31ലെ 'മഹാ റാലി' 'രാഷ്ട്രീയ'മായിരിക്കില്ല, രാജ്യത്തിൻ്റെ ജനാധിപത്യം സംരക്ഷിക്കാനുള്ള ആഹ്വാനമാണെന്നും കേന്ദ്രത്തിനെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. "ജനാധിപത്യം അപകടത്തിലാണ്. നമ്മുടെ നേതാവ് രാഹുൽ ഗാന്ധി ജനാധിപത്യം സംരക്ഷിക്കാൻ പോരാടുകയാണ്. ഇന്ത്യൻ സഖ്യത്തിൻ്റെ പങ്കാളികള്‍ക്കൊപ്പം ഞങ്ങൾ ശക്തമായി നിലകൊള്ളുന്നു. കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉള്‍പ്പെടേയുള്ള നടപടികള്‍ നാം കണ്ടു. " അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഞായറാഴ്ച ഡൽഹിയിലുടനീളം മെഴുകുതിരി മാർച്ചും കോലം കത്തിക്കലും നടത്തുമെന്ന് എ എ പി പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പിയുടെ ഏകാധിപത്യത്തിനും അരവിന്ദ് കെജ്‌രിവാളിൻ്റെ വ്യാജ അറസ്റ്റിനുമെതിരെ ഞായറാഴ്ച ഡൽഹിയിലുടനീളം മെഴുകുതിരി മാർച്ചും കോലം കത്തിക്കല്‍ പ്രതിഷേധവും നടത്തും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ഡൽഹിയിലെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിൻ്റെ കവചമായി നാമെല്ലാവരും ഒരുമിച്ചു നിൽക്കണം.അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അവസാന ആണിയായി മാറുമെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications