കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയുമായി പ്രതിരോധ കരാറിന് ട്രംപ്, പോമ്പിയോ ഇന്ത്യയിലെത്തി!!

Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ വോട്ടിനായി പുതിയ തന്ത്രങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. പുതിയ പ്രതിരോധ കരാര്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാവും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ന് ഇന്ത്യയിലെത്തി. ടു പ്ലസ് ടു പ്രതിരോധ ചര്‍ച്ചയാണിത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇവരുമായി കൂടിക്കാഴ്ച്ച നടത്തും. നാളെയാണ് പ്രതിരോധ ഇടപാടുകളില്‍ ചര്‍ച്ചകള്‍ നടത്തുക. ട്രംപ് എട്ട് മാസം മുമ്പ് നടത്തിയ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത് വാഗ്ദാനം ചെയ്തിരുന്നു.

1

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. നേരത്തെ ഇന്ത്യയിലെ വായു ദുഷിച്ചതാണെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇന്ത്യന്‍-അമേരിക്കന്‍ വംശജരെ ഇത് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. യുഎസ് അംബാസിഡര്‍ കെന്നത് ജസ്റ്ററാണ് പോമ്പിയോയെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചത്. ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. യുഎസ് സുരക്ഷാ കൗണ്‍സിലില്‍ അംഗത്വത്തിനായി ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുമെന്നും യുഎസ് അറിയിച്ചു.

ട്രംപിന്റെ ഭരണകാലത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നാലാമത് ഇന്ത്യാ സന്ദര്‍ശനമാണ് പോമ്പിയോ നടത്തിയത്. പഞ്ച ദിന ഏഷ്യാ സന്ദര്‍ശനത്തിനാണ് പോമ്പിയോ എത്തിയത്. നേരത്തെ ഇന്തോനേഷ്യയിലും പോമ്പിയോ എത്തിയിരുന്നു. ശ്രീലങ്ക, മാലിദ്വീപ്, എന്നിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമാകുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആഗോള സഹകരണം ശക്തമാക്കാന്‍ കോര്‍പ്പറേറ്റുകളുമായും മറ്റും പോമ്പിയോ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തും. ടു പ്ലസ് ടു ട്രംപ് വളരെ നിര്‍ണായകമായി കാണുന്ന പ്രതിരോധ കരാര്‍ കൂടിയാണിത്.

മേഖലയില്‍ വലിയ വെല്ലുവിളിയായി ചൈന ഉയരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയൊരു പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറാവുന്നത്. മേഖലയിലെ സുരക്ഷാ സഹകരണം, പ്രതിരോധ വിവരങ്ങള്‍ പരസ്പരം കൈമാറുക, സൈനിക സഹായങ്ങള്‍, പ്രതിരോധ ഇടപാടുകള്‍ എന്നിവയാണ് ടു പ്ലസ് ടുവിലെ പ്രധാന ധാരണകള്‍. അതേസമയം ഇന്ത്യന്‍ സൈന്യത്തിന് ഇത് ഗുണകരമാകും. ലോക നിലവാരത്തിലേക്ക് ഉയരാനും ചൈനയുടെ ഭീഷണിയെ മറികടക്കാനും ഇത് ഉപകരിക്കും. ഏഷ്യന്‍ മേഖലയില്‍ മറ്റ് രാജ്യങ്ങളെ ശക്തിപ്പെടുത്തി ചൈനയെ നേരിടാനാണ് യുഎസ്സിന്റെ നീക്കം. അതേസമയം ട്രംപിന് ജയിച്ചാല്‍ മാത്രമേ ഈ തന്ത്രവുമായി മുന്നോട്ട് പോകാനാവൂ. അതിന് ഇന്ത്യയുടെ പിന്തുണ നിര്‍ണായകമാണ്.

English summary
india america may sign new defence deal before us election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X