നാസയുടെ ചന്ദ്രദൗത്യ സംഘത്തിൽ ഹൈദരാബാദിൽ വേരുള്ള ഇന്ത്യൻ വംശജനും; അറിയാം രാജാ ചാരിയെ
ചാന്ദ്ര ദൗത്യങ്ങൾക്കായുള്ള നാസയുടെ അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18 ബഹിരാകാശ സഞ്ചാരികളിൽ ഹൈദരാബാദിൽ വേരുള്ള ഇന്ത്യൻ വംശജനും. ഹൈദരാബാദിൽനിന്നുള്ള രാജാ ചാരിയാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ തന്റെ മേഖല തിരഞ്ഞെടുത്തതെന്ന് രാജാ ചാരി പറയുന്നു.
എൻജിയറിംഗ് ബിരുദം നേടുകയെന്ന ലക്ഷ്യത്തോടെയാണ് രാജായുടെ പിതാവ് ശ്രീനിവാസ് ചാരി അമേരിക്കയിൽ എത്തുന്നത്.പിന്നീട് അദ്ദേഹം തന്റെ പങ്കാളിയെ കണ്ടെത്തുകയും അവിടെ ജീവിതം തുടങ്ങുകയുമായിരുന്നു. പഠനത്തിൽ ഊന്നിയുള്ളതായിരുന്നു തന്റെ കുട്ടിക്കാലം. അതുകൊണ്ട് തന്നെ താൻ വളരെ കഠിനാധ്വാനിയായിരുന്നു. ഇന്നത്തെ നിലയിലുള്ള തന്റെ വളർച്ചയ്ക്ക് കാരണം വിദ്യാഭ്യാസം നേടുകയും ഉയർന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യണമെന്ന തന്റെ പിതാവിന്റെ കാഴ്ചപ്പാടാണെന്നും ഒരു അഭിമുഖത്തിൽ രാജു ചാരി പറഞ്ഞു.
യുഎസ് സിഡാർ ഫാൾ സ്വദേശിയായ ഹോളിയാണ് രാജു ചാരിയുടെ ഭാര്യ.ഇവർക്ക് മൂന്ന് മക്കളുണ്ട്.
സിഡാർ ഫാൾസ് അയോവയിൽ നിന്നുള്ള യുഎസ് എയർഫോഴ്സ് കേണലായ ചാരി യുഎസ് എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് ജ്യോതിശാസ്ത്ര എഞ്ചിനീയറിംഗിലും എഞ്ചിനീയറിംഗ് സയൻസിലും ബിരുദം നേടിയത്.മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മേരിലാൻഡിലെ പാറ്റൂസെന്റിലെ യുഎസ് നേവൽ ടെസ്റ്റ് സ്കൂളിൽ നിന്നാണ് പൈലറ്റ് ബിരുദം നേടിയത്.
461-ാമത്തെ ഫ്ലൈറ്റ് ടെസ്റ്റ് സ്ക്വാഡ്രന്റെ കമാൻഡറായും കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിലെ എഫ് -35 ഇന്റഗ്രേറ്റഡ് ടെസ്റ്റ് ഫോഴ്സിന്റെ ഡയറക്ടറായും ചാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അർടെമിസ് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട 18 ബഹിരാകാശ സഞ്ചാരികളും രണ്ട് വർഷത്തിലധികം അടിസ്ഥാന ബഹിരാകാശ പരിശീലനം നേടിയവരാണ്. 2024ൽ പുരുഷനെയും ആദ്യ വനിതയെയും ചന്ദ്രനിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് നാസ ഒരുക്കുന്നത്.
ബഹ്റൈനില്‍ വന്‍ പ്രഖ്യാപനം; എല്ലാവര്ക്കും സൗജന്യ കൊറോണ വാക്സിന് നല്‍കും
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി;ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു