കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളിലെ മിസില്‍സ്‌ വൈറസ്‌ ബാധക്ക്‌ പ്രതിരോധ മരുന്ന്‌ ലഭ്യമാക്കാത്ത രാജ്യങ്ങളില്‍ ഇന്ത്യയും

Google Oneindia Malayalam News

ന്യൂഡല്‍ഹി: കുട്ടികളില്‍ പിടിപെടുന്ന വൈറസ്‌ രോഗമായ മിസില്‍സിന്‌ പ്രതിരോധ മരുന്നു നല്‍കാത്ത കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള 6 രാജ്യങ്ങളില്‍ ഇന്ത്യയും. വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്റെ കണക്ക്‌ പ്രകാരം കഴിഞ്ഞ 23 വര്‍ഷത്തിനിടെ മിസില്‍സ്‌ വൈറസ്‌ ബാധ പിടിപെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഉണ്ടായത്‌.

കുട്ടികള്‍ക്ക്‌ പ്രതിരോധ മരുന്ന്‌ ലഭ്യമാക്കാതെ ഇന്ത്യയടക്കം 6 രാജ്യങ്ങള്‍

കുട്ടികള്‍ക്ക്‌ പ്രതിരോധ മരുന്ന്‌ ലഭ്യമാക്കാതെ ഇന്ത്യയടക്കം 6 രാജ്യങ്ങള്‍

2019ല്‍ 1.2 മില്യന്‍ കുട്ടികള്‍ക്കാണ്‌ ഇന്ത്യയില്‍ മിസില്‍സ്‌ വൈറസ്‌ രോഗത്തിന്റെ ആദ്യ ഘട്ട പ്രതിരോധ മരുന്നായ എംസിവി 1 വാക്‌സിന്‍ ലഭിക്കാതിരുന്നത്‌. നൈജീരിയ(3.3മില്യന്‍), എതോപ്യ(1.5മില്യന്‍),
കോങ്കോ(1.5 മില്യന്‍) പാക്കിസ്ഥാന്‍ (1.4മില്യന്‍) ഫിലിപ്പൈന്‍സ്‌(0.7 മില്യന്‍) എന്നിങ്ങനെയാണ്‌‌ വിവിധ രാജ്യങ്ങളില്‍ മിസില്‍ രോഗത്തിന്‌ പ്രതിരോധ മരുന്നു ലഭ്യമാകാത്ത കുട്ടികളുടെ എണ്ണം. ലോകത്തെ പകുതയോളം വരുന്ന കുട്ടുകളടെയെണ്ണത്തോടടുത്താണ്‌ ഈ രാജ്യങ്ങളിലെ കുട്ടികളുടെ എണ്ണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.

എന്താണ്‌ മിസില്‍സ്‌ വൈറസ്‌

എന്താണ്‌ മിസില്‍സ്‌ വൈറസ്‌

കുട്ടികളില്‍ കാണപ്പെടുന്ന വൈറസ്‌ ബാധയാണ്‌ മിസില്‍സ്‌. ലോകത്താകമാനം വര്‍ഷത്തില്‍ 1 ലക്ഷത്തിലധികം കുട്ടികളാണ്‌ മിസില്‍സ്‌ വൈറസ്‌ ബാധിച്ച്‌ മരിക്കുന്നത്‌. 5 വയസില്‍ തഴെയുള്ള കുട്ടികള്‍ക്കാണ്‌ ഈ രോഗം പിടിപെടുന്നത്‌. രോഗം ബാധിച്ച്‌ 10-14 ദിവസങ്ങള്‍ക്ക്‌ ശേഷം മാത്രമേ മിസില്‍സ്‌ രോഗം കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളു. കഫക്കെട്ട്‌, കണ്ണുകള്‍ ചുവന്നു വരുക, തൊണ്ടെ വേദന തുടങ്ങിയവയാണ്‌ ഇതിന്റെ ലക്ഷണങ്ങള്‍. മിസില്‍സ്‌ രോഗത്തിന്‌ പ്രത്യേക ചികിത്സയൊന്നും ഇതുവരെയുെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ പ്രതിരോധ മരുന്നിലൂടെ ഈ രോഗത്തെ പെട്ടന്ന്‌ പ്രതിരോധിക്കാനാകും. ഈ വൈറസ്‌ ബാധക്ക്‌ പ്രതിരോധ മരുന്ന്‌ ലഭ്യമാണ്‌.

മിസില്‍സ്‌ വൈറസ്‌ ബാധ കുതിച്ചുയരുന്നു

മിസില്‍സ്‌ വൈറസ്‌ ബാധ കുതിച്ചുയരുന്നു

2000മുതല്‍ 2019വരെയുള്ള വര്‍ഷങ്ങളില്‍ ലോകത്താകമാനം 8,69,770 മിസില്‍ വൈറസ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 1996നുശേഷം മിസില്‍സ്‌ വൈറസ്‌ ബാധ ഇത്രയധികം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഈ കാലയളവിലാണെന്ന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. 2016നുശേഷം മിസില്‍സ്‌ രോഗം ബാധിച്ചു മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായി. 2019ല്‍ മാത്രം 2,07,500 കുട്ടികളാണ്‌ മിസില്‍സ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌.

മാര്‍ഗം പ്രതിരോധ മരുന്ന്‌ മാത്രം

മാര്‍ഗം പ്രതിരോധ മരുന്ന്‌ മാത്രം

ലോകത്ത്‌ ക്രമാതീതമായി ഉയരുന്ന മിസില്‍സ്‌ വൈറസ്‌ ബാധയെ പ്രതിരോധിക്കാന്‍ പ്രതിരോധ മരുന്നു കൃത്യമായി കുട്ടകളിലേക്ക്‌ എത്തിക്കുക്ക എന്നത്‌ മാത്രമാണ്‌ ഏക മാര്‍ഗമെന്ന്‌ ലോകരോഗ്യ സംഘടന വ്യക്തമാക്കുന്നു. എംസിവി1,എംസിവി 2 എ്‌ന രണ്ട്‌ ഡോസ്‌ പ്രതിരോധ മരുന്നുകളാണ്‌ മിസില്‍സ്‌ വൈറസ്‌ പ്രതിരോധത്തിനായി ഉള്ളത്‌. നമുക്ക്‌ വ്യക്തമായി അറിയാം എങ്ങനെയാണ്‌ മിസില്‍സ്‌ വൈറസിനെ പ്രതിരോധിക്കണ്ടെതെന്ന്‌ . എന്നാല്‍ പുറത്തുവരുന്ന കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്‌ മിസില്‍ വൈറസ്‌ പ്രതിധിക്കുന്നതില്‍ ലോകത്ത്‌ എല്ലായിടത്തും വീഴ്‌ച്ച വന്നിട്ടുണ്ടെന്നാണെന്ന്‌ വേള്‍ഡ്‌ ഹെല്‍ത്ത്‌ ഒര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ്‌ അദനോം പറഞ്ഞു. ലോകത്തുള്ളഎല്ലാവരും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം . ലോകത്തിന്റെ എല്ലായിടങ്ങളിലും മിസില്‍സ്‌ വൈറസിനെതിരായ പ്രതിരോധമരുന്ന്‌ എത്തിക്കാന്‍ ശ്രമമുണ്ടാകണെമെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറയുന്നു. പ്രതിരോധ മരുന്നിലൂടെ 95ശതമാനവും മിസില്‍സ്‌ വൈറസ്‌ ബാധയും,മരണവും തടയാന്‍ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡിന്റെ മറവില്‍ മറന്നു പോകുന്ന മറ്റ്‌ വൈറസുകള്‍

കോവിഡിന്റെ മറവില്‍ മറന്നു പോകുന്ന മറ്റ്‌ വൈറസുകള്‍

ലോകത്താകമാനം ഇന്ന്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌ കോവിഡ്‌ വൈറസ്‌ രോഗബാധയാണ്‌. ലോകത്തിന്റെ മുക്കിലും മൂലയിലും കോവിഡ്‌ രോഗം ബാധിച്ചു കഴിഞ്ഞു. ഇതുവരെയും കോവിഡ്‌ വൈറസിനെ നിയന്ത്രിക്കാനോ കോവിഡിന്‌ ഫലപ്രദമായ പ്രതിരോധ മരുന്ന്‌ കണ്ടുപിടിക്കോനോ ലോകത്തെവിടെയും സാധിച്ചിട്ടില്ല.ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കോവിഡിലേക്ക്‌ പോകുമ്പോള്‍ മറ്റ്‌ വൈറസ്‌ രോഗങ്ങളെ പ്രതിരോധിക്കാന്‍ ലോകം മറന്നു പോകുന്നുവെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. മനുഷ്യന്റെ പ്രതിരോധ ശേഷി വലിയ രീതിയില്‍ നഷ്ടപ്പെടുത്തുന്ന കോവിഡ്‌ മൂലം മറ്റ്‌ വൈറസ്‌ രോഗങ്ങള്‍ ബധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ കൂട്ടല്‍. കുട്ടികളെ മിസില്‍സ്‌ വൈറസ്‌ ബാധയില്‍ നിന്നും സംരക്ഷിക്കാന്‍ ലോകത്തെ ഒരോ കുട്ടികള്‍ക്കും പ്രതിരോധ മരുന്നു ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു

English summary
India among 6 countries with highest number of children's they didn't get measles vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X