കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്, ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇങ്ങനെ

  • By Meera Balan
Google Oneindia Malayalam News

NSA
ദില്ലി: ബ്രിക്‌സ് (BRICS) രാജ്യങ്ങള്‍ക്കിടയില്‍ അമേരിയ്ക്ക ഭയക്കുന്നത് ഇന്ത്യയെയോ? ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിയ്ക്ക എന്നീ രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയുടെ രഹസ്യ വിവരങ്ങളാണ് അമേരിയ്ക്ക അധികവും ചോര്‍ത്തിയതെന്ന് റിപ്പോര്‍ട്ട്. അമേരിയ്ക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ)യുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്ന ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്നത്.

എന്നാല്‍ എന്‍എസ് എ രഹസ്യങ്ങള്‍ ചോര്‍ത്തിയ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഒരു മാസം കൊണ്ടാണ് ഇന്ത്യയുടെ കോടിക്കണക്കിന് ഇന്റര്‍നെറ്റ് , ഫോണ്‍ വിവരങ്ങള്‍ അമേരിയ്ക്ക ചോര്‍ത്തിയത്. അമേരിയ്ക്ക ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ തന്നെയാണ് ഇക്കാര്യവും അറിയിച്ചത്. പ്രധാനമായും രണ്ട് തരം പ്രോഗ്രാമുകളാണ് ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ഉപയോഗിച്ചതെന്നും സ്‌നോഡന്‍ നല്‍കിയ രഹസ്യ രേഖകളില്‍ പറയുന്നു.

ഇമെയിലുകളിലും ഫോണ്‍കോള്‍ വിവരങ്ങളും ചോര്‍ത്തുന്നതിനായി ബൗണ്ട്‌ലെസ് ഇന്‍ഫോര്‍മാന്റ് എന്ന പ്രോഗ്രാമും, നെറ്റ് വര്‍ക്കുകളില്‍ നിന്നുള്ള വിവരം ചോര്‍ത്തുന്നതിന് PRISM എന്ന പ്രോഗ്രാമുമാണ് ഉപയോഗിച്ചത്. ഗൂഗിള്‍, മൈക്രോ സോഫ്ട്, ഫേസ് ബുക്ക്, യാഹു, ആപ്പിള്‍, യൂട്യൂബ് കൂടാതെ മറ്റ് പല വെബ് അധിഷ്ഠിത സര്‍വ്വീസുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി.

2013 മാര്‍ച്ചില്‍ ബൗണ്ടലെസ് ഇന്‍ഫൊര്‍മാന്റിലൂടെ അമേരിയ്ക്ക ഏറ്റവും അധികം രഹസ്യങ്ങള്‍ ചോര്‍ത്തിയത് ഇറാനില്‍ നിന്നായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്താനും മൂന്നാം സ്ഥാനത്ത് ജോര്‍ദാനും നാലം സ്ഥാനത്ത് ഈജിപ്തുമാണ്. ഈ പട്ടികയില്‍ അഞ്ചാമതായാണ് ഇന്ത്യ.

English summary
Among the BRICS group of emerging nations, which featured quite high on the list of countries targeted by the secret surveillance programs of the U.S. National Security Agency (NSA) for collecting telephone data and internet records, India was the number one target of snooping by the American agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X