വിശ്വാസം തെറ്റിച്ചില്ല, ജനങ്ങളുടെ വിശ്വാസത്തില്‍ മോദി സര്‍ക്കാര്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്
പട്ടികയില്‍ 100ല്‍ 74 പോയിന്റോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്
ദില്ലി: ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ ഇന്ത്യയും. പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സാണ് ലോകം സാമ്പത്തിക ഉച്ചകോടി നടന്ന ദാവോസില്‍ പുറത്തുവിട്ട് കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം 100ല്‍ 68 ആണ്.

അതേസമയം പട്ടികയില്‍ ചെറിയൊരു തിരിച്ചടി ഇന്ത്യ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മൂന്നാംസ്ഥാനത്തേക്ക് വീണത്. എന്നാല്‍ വലിയ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള വിഷയങ്ങള്‍ ദോഷകരമായി ബാധിച്ച് എന്ന് വിലയിരുത്തലുണ്ട്.

പട്ടികയില്‍ 100ല്‍ 74 പോയിന്റോടെ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്ക് 72 പോയിന്റുണ്ടായിരുന്നു. അപ്പോഴും ഇന്തോനേഷ്യ തന്നെയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ അമേരിക്കയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. ട്രംപിന്റെ ഭരണത്തില്‍ ജനങ്ങള്‍ക്ക് തീര്‍ത്തും വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഒന്‍പത് പോയിന്റാണ് യുഎസിന് കുറവ് വന്നിരിക്കുന്നത്.
വിവിധ സൂചികകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് പറഞ്ഞു. സര്‍ക്കാര്‍, മീഡിയ, എന്‍ജിഒ, ബിസിനസ് എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസവും കൂടി കണക്കിലെടുത്താണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications