കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും, ചൈനയ്ക്ക് രൂക്ഷ വിമർശനം

Google Oneindia Malayalam News

ദില്ലി: നിര്‍ണായകമായ ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും. ഇന്തോ പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും ഇന്ത്യയുമായി നടത്തിയ ടു പ്ലസ് ടു ചര്‍ച്ചയില്‍ ആണ് ധാരണ. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷംജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം

ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ് അഥവാ ബെക്ക കരാറില്‍ ഒപ്പ് വെച്ചതോടെ പ്രതിരോധ രംഗത്ത് നിര്‍ണായമായ കൈമാറ്റങ്ങള്‍ക്കാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അവസരം ഒരുങ്ങുന്നത്. ബെക്ക കരാര്‍ യാഥാര്‍ത്ഥ്യമാക്കാനായത് നിര്‍ണായക നീക്കം ആണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ വെച്ചാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മിലുളള നിര്‍ണായക ചര്‍ച്ച നടന്നത്.

us

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കയുമായുളള സൈനിക തലത്തിനുളള സഹകരണം സംബന്ധിച്ച് മികച്ച ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിരോധ ഉപകരങ്ങള്‍ സംയുക്തമായി ഇന്ത്യയും അമേരിക്കയും വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയംലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം

രഹസ്യ വിവരങ്ങളും സാങ്കേതിക വിദ്യകളും കൂടാതെ യുഎസ് മിലിറ്ററി സാറ്റലൈറ്റുകളുടെ സഹായത്തോടെയുളള വ്യോമ-ഭൗമ ചിത്രങ്ങളും ഇതോടെ അമേരിക്കയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭ്യമാകും. അമേരിക്കയുമായുളള സഹകരണം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയുമായുളള സഹകരണം അമേരിക്കയെ സംബന്ധിച്ച് പ്രധാന്യമുളളതാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ വ്യക്തമാക്കി. ചൈനയ്ക്ക് എതിരെ മൈക്ക് പോംപിയോ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നതായി പോംപിയോ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഇന്ത്യയുമായി നിർണായക പ്രതിരോധ കരാർ അമേരിക്ക ഒപ്പ് വെച്ചിരിക്കുന്നത്.

English summary
India and America sings BECA defence pact during two plus two meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X