ട്രംപിന് നന്ദി പറയണമെന്ന് ചൈനീസ് പത്രം; താരിഫ് തര്‍ക്കത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യയും ചൈനയും: തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ അധിക തീരുവയുടെ പേരില്‍ അമേരിക്കയുമായുള്ള ബന്ധം ഉലയുമ്പോള്‍ മറുവശത്ത് ചൈനയുമായി ഇന്ത്യ കൂടുതല്‍ സഹകരണത്തിലേക്ക്. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യന്‍ സന്ദര്‍ശനം പോസിറ്റീവായ നിരവധി തീരുമാനങ്ങളിലേക്കാണ് നയിച്ചത്. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെട്ടതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നയതന്ത്ര സഹകരണം കൂടുതല്‍ ശക്തിപ്പെടുകയാണ്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് മുതല്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ സുഗമമാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തീരുമാനങ്ങള്‍ ഉണ്ടായി.

ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ ഉണ്ടായത്. അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനും വ്യാപാര ബന്ധം പുനസ്ഥാപിക്കാനും ഇരു രാജ്യങ്ങളിലെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നുണ്ട്. ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. ഈ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് ചൈനീസ് പ്രതിനിധിയുടെ സന്ദര്‍ശനം. ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണവും ചൈനീസ് വിദേശകാര്യ മന്ത്രി മോദിക്ക് കൈമാറി. ക്ഷണത്തിന് ഷി ജിന്‍പിങ്ങിന് നന്ദി അറിയിച്ച പ്രധാനമന്ത്രി മോദി അദ്ദേഹത്തെ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയിച്ചു.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സ്വീകാര്യമായ പരിഹാരം കാണാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയ്ശങ്കറുമായുള്ള വാങ് യിയുടെ കൂടിക്കാഴ്ചയില്‍ എത്രയും വേഗം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും പുതുക്കിയ വ്യോമ സേവന കരാര്‍ അന്തിമമാക്കാനും ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ക്ക് അന്തിമ രൂപം നല്കി. കോവിഡ് മഹാമാരിയുടെ കാലത്താണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. നിയന്ത്രണ രേഖയിലെ സംഘര്‍ഷം രൂക്ഷമായതോടെ ഇത് തുടര്‍ന്നു. വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും മാധ്യമങ്ങള്‍ക്കും വിസ സൗകര്യമൊരുക്കാനും ഇരുപക്ഷവും സമ്മതിച്ചു.
അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കടുത്ത പിരിമുറുക്കത്തിനു ശേഷമാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതി ഉണ്ടാകുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഭരണകൂടം ഇന്ത്യക്ക് മേല്‍ അന്യായമായി ചുമത്തിയ അധിക തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാകുന്നതെന്നത് ശ്രദ്ധേയമാണ്. യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങള്‍ മറ്റു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പൊളിച്ചെഴുതുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ നിയന്ത്രണ രേഖയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായതിനു ശേഷമാണ് ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതി കൈവരിക്കാനായത്. വളങ്ങള്‍, അപൂര്‍വ ഭൂമി ധാതുക്കള്‍, ടണല്‍ ബോറിംഗ് മെഷീനുകള്‍ (ടിബിഎം) എന്നിവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി പുനരാരംഭിക്കാനും ചൈന സമ്മതിച്ചു.
അതിനിടെ നയതന്ത്ര രംഗത്ത് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതില്‍ അമേരിക്കയ്ക്ക് നന്ദി പറയണമെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍ നയതന്ത്ര രംഗത്ത് വലിയ പുരോഗതി കൈവരിച്ചതായും യുഎസിന്റെ താരിഫ് സമ്മര്‍ദം മറ്റ് അവസരങ്ങള്‍ തേടാനായിട്ടുള്ള അവസരമായിട്ടാണ് ഇന്ത്യയും ചൈനയും കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications