കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി സംഘർഷം: പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇന്ത്യയും ചൈനയും

ഇത്തരം പ്രശ്നങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനം നിലനിർത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ഇരു രാജ്യങ്ങളും ഒരുങ്ങുന്നു. കിഴക്കൻ ലഡാക്കിൽ നടന്ന പതിനൊന്നാമത് കമാൻഡർ തല ചർച്ചയിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ച് തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇന്ത്യയും ചൈനയും പ്രസ്താവനയിൽ അറിയിച്ചു. ചർച്ച അവസാനിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും രംഗത്തെത്തിയത്.

India China

"മറ്റ് മേഖലകളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കുന്നത് ശക്തികളുടെ വ്യാപനം പരിഗണിക്കുന്നതിനും സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി സാധ്യമാക്കുന്നതിനും ഇരു രാജ്യങ്ങളും വഴിയൊരുക്കും. ചർച്ചകൾ തുടരും. അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി വേഗത്തിൽ പ്രവർത്തിക്കുക എന്നിവ പ്രധാനമാണെന്ന് ഇരുപക്ഷവും സമ്മതിച്ചു." വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനം നിലനിർത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചർച്ച ചെയ്യാൻ തയാറാണെന്ന് ചൈന വ്യക്തമാക്കി. ഇതിനു കാലതാമസമുണ്ടാകില്ലെന്നു വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. ചൈന കടന്നുകയറ്റം നടത്തുന്നതിനു മുൻപ്, 2020 ഏപ്രിലിൽ നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

പതിനൊന്നം വട്ട കമാൻഡർ തല ചർച്ച പതിനാറ് മണിക്കൂറോളം നീണ്ടു. മലയാളിയായ പികെജി മേനോനാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകിയത്. പ്രധാനമായും കിഴക്കൻ ലഡാക്കിലെയും ഗോഗ്ര, ഹോട്സ്പ്രിംഗ്, ദേപ്സാംഗ്, ദെംചോക് തുടങ്ങിയ മേഖലകളിലെ പിന്മാറ്റത്തെ കുറിച്ചാണ് പതിനൊന്നാം വട്ട ചർച്ച നടന്നത്.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
India and China have agreed on the need to resolve the outstanding issues in an expeditious manner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X