Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ചൈന സംഘര്‍ഷം; ഇരുരാജ്യങ്ങളും പാംഗോങ്‌ തീരത്തുനിന്നുമുള്ള സൈനികപിന്‍മാറ്റം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവായ പാംഗോങ്‌ തടാക തീരത്തുനിന്നുമുള്ള സൈനിക പിന്‍മാറ്റം ആരംഭിച്ചു. ധാരണ പ്രകാരം ഇരു രാജ്യങ്ങളും യുദ്ധ ടാങ്കുകളും ആയുധങ്ങളടങ്ങിയ വാഹനങ്ങളും തീരത്തു നിന്നും പിന്‍വലിച്ചു തുടങ്ങി.

ധാരണപ്രകാരമുള്ള ആധ്യഘട്ട പിന്‍മാറ്റത്തില്‍ ഇന്ത്യ ലഡാക്കിലെ ന്യോമയിലേക്കും, ചൈനീസ്‌ സൈന്യം സിരിജാപ്പിലേക്കുമാണ്‌ പിന്‍മാറുന്നത്‌. യുദ്ധടാങ്കുകളും ആയുധങ്ങള്‍ നിറച്ച വാഹനങ്ങളും ഇന്നലെ വൈകിട്ട്‌ മുതല്‍ പാംഗോങ്‌ തീരത്തു നിന്നും മാറ്റാന്‍ ഇരു രാജ്യങ്ങളും ആരംഭിച്ചിരുന്നു. ധാരണപ്രകാരം ആദ്യഘട്ട പിന്‍മാറ്റം ഏഴ്‌ ദിവസങ്ങള്‍കൊണ്ട്‌ പൂര്‍ത്തിയാക്കാനാണ്‌ ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്‌.

india china

ആദ്യഘട്ട പിന്‍മാറ്റം പൂര്‍ത്തിയായാല്‍ മറ്റ്‌ തര്‍ക്ക പ്രദേശങ്ങളിലെ പിന്‍മാറ്റത്തെപ്പറ്റി ചര്‍ച്ച ആരംഭിക്കാനാണ്‌ ഇരു രാജ്യങ്ങളുടേയും തീരുമാനം. ഫെബ്രുവരി 8,9 തിയതികളില്‍ ഉരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ ചുഷൂള്‍ സെക്ടറില്‍ വെച്ച്‌ നടത്തിയ ചര്‍ച്ചയിലാണ്‌ പാംഗോങ്‌ തീരത്തു നിന്നും പിന്‍മാറാന്‍ ധാരണയായത്‌.

പാംഗോങ്‌ മേഖലയില്‍ ഇന്ത്യ-ചൈന സേനകള്‍ പിന്‍മാറ്റം സംബന്ധിച്ച്‌ ധാരണയിലെത്തിയതായി നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഏപ്രിലിന്‌ ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു.

' ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ പാംഗോങ്‌ തടാകത്തിന്റെ തെക്ക്‌-വടക്ക്‌ മേഖലകളില്‍ നിന്ന്‌ സേനകള്‍ പിന്മാറാനുള്ള ധാരണയായി. ഈ ധാരണ പ്രകാരം ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും' അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ഫെബ്രുവരി 10മുതല്‍ പിന്‍വാങ്ങുമെന്നായിരുന്നു ചൈന അറിയിച്ചത്‌. ഇതിനോടാണ്‌ രാജ്‌നാഥ്‌ സിങ്‌ ഇന്ന്‌ രാജ്യസഭയില്‍ പ്രതികരിച്ചത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+