ജമ്മുകശ്മീരിൽ വെടിവെപ്പ്; ജവാന് വീരമൃത്യു, 2 പാക് സൈനീകർ കൊല്ലപ്പെട്ടു!
ശ്രീനഗർ: വടക്കൻ കശ്മീരിൽ വെടിവെപ്പ്. താങ്ധർ നേകലയിലാണ് ഇന്ത്യൻ സൈനീകരും പാക് സൈനീകരും ത്മിൽ കനത്ത വെടിവെപ്പ് നടക്കുന്നത്. പാകിസ്ഥാന്റെ ആക്രമണത്തിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. മോർട്ടാർ ആക്രമണത്തിലായിരുന്നു ജവാന്റഎ ജീവൻ നഷ്ടമായത്. നായക് കൃഷ്ണൻ ലാലാണ് കൊല്ലപ്പെട്ടത്.
തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകി. തിരിച്ചടിയിൽ രണ്ട് പാക് സൈനീകർ കൊല്ലപ്പെട്ടു. കനത്ത നാശ നഷ്ടമാണ് പാകിസ്താന്റെ ഭാഗത്ത് ഉണ്ടായതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം ഉയ്യയ്ക്കാണ് സംഭവം. പാകിസ്താനായിരുന്നു ആദ്യം വെടി നിർത്തൽ കരാർ ലംഘിച്ചത്.

2003ലെ വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം ഇത് രണ്ടാം തവണയാണ് പാകിസ്താൻ പ്രകോപനമൊന്നുമില്ലാതെ വെടിയുതിർക്കുന്നത്. 2007ൽ പൂഞ്ചിലും രജൗറി സെക്ടറിലും ഇത്തരത്തിൽ വെടിവെപ്പ് നടത്തിയിരുന്നു. ഖ്‌റിയാന്‍, സുന്ദര്‍ബാനി മേഖലയിലും ഇന്ന് പാക്ക് സൈിനകര്‍ വെടിവച്ചു.












Click it and Unblock the Notifications