Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ ഇങ്ങോട്ട് വിളിച്ചു; ഒടുവില്‍ വെടിനിർത്തല്‍ നിലവില്‍ വന്നു: സ്ഥിരീകരിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര, ആകാശ, സമുദ്ര മാർഗങ്ങളിലൂടെയുള്ള പൂർണ വെടിനിർത്തലിന് ഇരുപക്ഷവും ധാരണയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നതായും മിസ്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ധാരണ നടപ്പാക്കാൻ ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ചർച്ച മേയ് 12, തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരുരാജ്യങ്ങളുടെയും ഡി ജി എം ഒ മാർ തമ്മിൽ നടക്കുമെന്നും മിസ്രി അറിയിച്ചു.

india-pak-main-

മിസ്രിയുടെ വാർത്താ സമ്മേളനത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിർത്തല്‍ നിലവില്‍ വന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും "പൂർണവും തൽക്ഷണവുമായ" വെടിനിർത്തലിന് സമ്മതിച്ചതായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഡൊണാൾഡ് ട്രംപ് കുറിച്ചു. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വ്യക്തമാക്കിയത്, വെടിനിർത്തൽ യുഎസ് മധ്യസ്ഥതയിലൂടെയല്ല, മറിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ഡയറക്ടർ ജനറൽമാർ (DGMO) തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയാണ് ഉണ്ടായതെന്നാണ്. പിന്നാലെ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നു. 'ഇന്ത്യയും പാകിസ്ഥാനും ഇന്ന് വെടിവയ്പ്പും സൈനിക നടപടിയും നിർത്തലാക്കുന്നതിനുള്ള ഒരു ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരെയും ഇന്ത്യ സ്ഥിരമായി ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് പുലർത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും' വിദേശകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി സ്ഥിരീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിന് പ്രശംസിച്ചു. "ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കുമെന്നും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നതിൽ പ്രധാനമന്ത്രിമാരായ മോദിയുടെയും ഷെരീഫിന്റെയും വിവേകത്തിനും, രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു," അദ്ദേഹം കുറിച്ചു. ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തെ പാകിസ്ഥാന് ഇന്ത്യ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന് നേരെയുള്ള ഏത് ഭീകരാക്രമണമവും യുദ്ധമായി കണക്കാക്കുമെന്നും നേരിടുമെന്നുമാണ് മുന്നറിയിപ്പ്. ഉന്നത സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് കേന്ദ്രത്തിന്റെ കർക്കശനിലപാട് റിപ്പോർട്ട് ചെയ്‌തത്‌. വിവിധ ആയുധങ്ങൾ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ പാകിസ്ഥാന്റെ ആക്രമണശ്രമങ്ങൾ സേന പ്രതിരോധിച്ചെന്നും ഉചിതമായ മറുപടി നൽകിയെന്നും പ്രതിരോധ വിദേശകാര്യമന്ത്രാലയങ്ങൾ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. തിരിച്ചടിയായി പാകിസ്ഥാന്റെ നാല് വ്യോമതാവളങ്ങളിലും രണ്ടു സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+