ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിര്‍ണായക ചര്‍ച്ച ഇന്ന്, പാക് സംഘം ഇന്ത്യയില്‍, രണ്ടര വര്‍ഷത്തിന് ശേഷം
ദില്ലി: രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിര്‍ണായക ചര്‍ച്ച നടക്കുന്നു. സിന്ധു നദീജല കരാര്‍ സംബന്ധിച്ച ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ക്കാണ് ഇന്ന് ദില്ലിയില്‍ തുടക്കം കുറിക്കുക. ഒരു മാസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണ രേഖയിലും മറ്റെല്ലാ മേഖലകളിലും എല്ലാ കരാറുകളും കര്‍ശനമായി പാലിക്കാനും വെടിനിര്‍ത്തലും കര്‍ശനമായി പാലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലിയില്‍ ചര്‍ച്ച നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ചര്‍ച്ച നടക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. ജമ്മു കാശ്മീരിലെ പക്കല്‍ ദുല്‍ പദ്ധതി, ലോവര്‍ കല്‍നായി ജല വൈദ്യുത പദ്ധതി, പടിഞ്ഞാറന്‍ നിദകളിലുള്ള പുതിയ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, ലഡാക്കില്‍ ഇന്ത്യ അനവധി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പാക് സംഘം ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ സിന്ധുജല കമ്മിഷണര്‍ പികെ സക്‌സേന, കേന്ദ്ര ജല കമ്മിഷനില്‍ നിന്നുള്ള ഉപദേഷ്ടാവും ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. പാകിസ്ഥാന്റെ സിന്ധു ജല കമ്മിഷനായ സയിദ് മുഹമ്മദ് മെഹല്‍ അലി ഷാ ആയിരിക്കും പാക് സംഘത്തെ ചര്‍ച്ചയില്‍ നയിക്കുക.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications