കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പൂര്‍ തീര്‍ഥാടനം: ഇന്ത്യയും പാകിസ്താനും കരാര്‍ ഒപ്പുവെച്ചു, മാസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് അതിര്‍ത്തി കടന്ന് കര്‍താര്‍പൂര്‍ സിഖ് ദേവാലയം സന്ദര്‍ശിക്കാന്‍ വഴിയൊരുക്കുന്ന കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പു വെച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. പാകിസ്ഥാനിലെ കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബിനെ ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനാക് ദേവാലയവുമായി ബന്ധിപ്പിക്കുന്നത് കര്‍താര്‍പൂര്‍ ഇടനാഴിയാണ്. പുതിയ കരാര്‍ പ്രകാരം പാകിസ്ഥാനിലേക്ക് കടക്കാന്‍ ഇനി ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസ രഹിത യാത്ര ലഭ്യമാകും.

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും!! അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപിഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും!! അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

കര്‍താര്‍പൂര്‍ ഇടനാഴി തുറക്കുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ആഭ്യന്തര സുരക്ഷ) എസ്സിഎല്‍ ദാസും പാകിസ്ഥാന്‍ വിദേശകാര്യ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറല്‍ (ദക്ഷിണേഷ്യ) മുഹമ്മദ് ഫൈസലും ചേര്‍ന്ന് അതിര്‍ത്തിയിലെ സീറോ ലൈനില്‍ വെച്ച് ഒപ്പുവച്ചു. എന്നാല്‍ ഇരുപക്ഷത്തെയും മുതിര്‍ന്ന നേതാക്കളോ ഉദ്യോഗസ്ഥരോ ഒപ്പിടല്‍ ചടങ്ങില്‍ ഉണ്ടായിരുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പിരിമുറുക്കമാണ് ഇത് സൂചിപ്പിക്കുന്നത്. സിഖ് മത സ്ഥാപകന്‍ ഗുരു നാനാക് ദേവ് തന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ച സ്ഥലത്ത് പ്രാര്‍ഥിക്കാന്‍ കര്‍താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തരുടെ ദീര്‍ഘകാല ആവശ്യ പ്രകാരമാണ് ഇടനാഴി തുറന്നത്.

kartarpurcorridor-

ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ തീവ്രവാദികള്‍ ആക്രമണം നടത്തിയത് മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. ഇതിന്റെ മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ട് പ്രദേശത്തെ തീവ്രവാദ പരിശീലന ക്യാമ്പില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ പാകിസ്ഥാന്‍ പിടികൂടി 48 മണിക്കൂറിലധികം ബന്ദിയാക്കിയ ശേഷം വിട്ടയച്ചു. ഇന്ത്യന്‍ പൈലറ്റ് തിരിച്ചെത്തിയതിനുശേഷം പിരിമുറുക്കം അല്‍പ്പം കുറയുമെന്ന് തോന്നിയെങ്കിലും പിന്നീട് ആഗസ്റ്റില്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അസ്വാരസ്യങ്ങള്‍ വീണ്ടും ഉയര്‍ന്നു. ഈ നീക്കത്തില്‍ പ്രകോപിതനായ പാകിസ്ഥാന്‍ കശ്മീരിലെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് വിശേഷിപ്പിച്ച് അന്താരാഷ്ട്ര കാമ്പയിന്‍ ആരംഭിച്ചു.

എന്നിട്ടും, ഇടനാഴി തുറക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നുവെന്ന അഭിപ്രായവും ഉയരുന്നു. ഉടമ്പടിയില്‍ ഒപ്പുവെക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇരുപക്ഷവും തമ്മിലുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. തീര്‍ഥാടകന് സേവന ഫീസ് 20 ഡോളര്‍ ആക്കണമെന്ന് ഇന്ത്യന്‍ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു. എന്നാല്‍ ചില പ്രത്യേക ദിവസങ്ങളില്‍ 10,000വും അല്ലാത്ത ദിവസങ്ങളില്‍ 5,000 തീര്‍ഥാടകരെയും പാകിസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു. കരാര്‍ ഒപ്പിടാനുള്ള തീയതിയായി ഒക്ടോബര്‍ 23 തിങ്കളാഴ്ച ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാകിസ്ഥാന്‍ പക്ഷത്തെ ''ഭരണപരമായ പ്രശ്‌നങ്ങള്‍'' കാരണം മാറ്റുകയായിരുന്നു.

English summary
India and Pakistan signs agreement on Kartapur pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X