കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കി ഇന്ത്യയും ശ്രീലങ്കയും

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രലങ്കയുടെ അധികാര സിരാകേന്ദ്രങ്ങള്‍ രജപകസ സഹോദങ്ങളുടെ കയ്യിലാണ്‌. 2020ലാണ്‌ പ്രസിഡന്റ്‌ ഗോതബായപക്‌സ സഹോദരന്‍ മഹീന്ദ രജപക്‌സയെ പ്രധാനമ്രന്തി പദത്തിലെത്തിക്കുന്നതിന്‌. മഹീന്ദ രജപക്‌സ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത്‌ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ന്യൂഡല്‍ഹിയും കൊളമ്പോയുമായുള്ള ബന്ധം ശക്തിപ്പെടുകയാണ്‌. ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ശ്രീലങ്കയും മാലിദ്വീപുമായി നടന്ന സമുദ്ര ഗതാഗത ചര്‍ച്ചയില്‍ 6 വര്‍ഷത്തിന്‌ ശേഷം ഇന്ത്യ പങ്കെടുക്കുന്നത്‌.

മഹിന്ദ രജപക്‌സെ അധികാരത്തിലെത്തിയതോടെ ശ്രങ്കയുടെ സാമ്പത്തിക പുരേഗതി മെച്ചപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും മാര്‍ച്ചോടെയെത്തിയ കൊവിഡ്‌ മഹാമാരി ശ്രീലങ്കയെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ്‌ കൊണ്ടുപോയത്‌.

rajapakse

മഹീന്ദ രജപക്‌സ അധികാരമേറ്റയുടന്‍ കഴിഞ്ഞ ഫെബ്രുരിയില്‍ ആദ്യം സന്ദര്‍ശം നടത്തിയത്‌ ഇന്ത്യയിലായിരുന്നു. 2019 നവംബറില്‍ ഗോതബായ പക്‌സ പ്രസിഡന്റ്‌ പദവിയില്‍ എത്തിയതിന്‌ ശേഷം ആദ്യം നടത്തിയ യാത്രയും ഇന്ത്യയിലേക്കായിരുന്നു. ഈ സന്ദര്‍ശനത്തിലാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ 50 മില്യന്‍ യുഎസ്‌ ഡോളറടക്കം 450 മില്യന്‍ യുഎസ്‌ ഡോളര്‍ സഹായമായി ശ്രിലങ്കക്കു നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി‌ പ്രഖ്യാപിച്ചത്‌. ഈ വര്‍ഷം ആഗസ്റ്റില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വിജയച്ചതിനു ശേഷം മഹീന്ദ രജപക്‌സയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെര്‍ച്വല്‍ മാര്‍ഗം നടത്തിയ ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധങ്ങള്‍ ശക്തമാക്കി. യോഗത്തിന്‌ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചും, കൊവിഡ്‌ മഹാമാരിയുടെ കാലത്തും ഇന്ത്യ ശ്രീലങ്കക്കു നല്‍കിയ സഹായങ്ങള്‍ക്ക്‌ നന്ദി പറഞ്ഞും ശ്രീലങ്കന്‍ നയതന്ത്ര പ്രതിനിധി രംഗത്തെത്തിയിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും എന്നായിരുന്നു വെര്‍ച്വല്‍ മാര്‍ഗമുള്ള ചര്‍ച്ചക്കു ശേഷം മഹീന്ദ രജപക്‌സെ ട്വിറ്ററില്‍ കുറിച്ചത്‌.
ദേശീയ സുരക്ഷാ അഡൈ്വസര്‍ ആയ അജിത്‌ ഡോവല്‍ നവംബറില്‍ സമുദ്രാ ഗതാഗത ചര്‍ച്ചകള്‍ക്കായി കൊളംബോ സന്ദര്‍ശിച്ചത്‌ മറ്റൊരു നിര്‍ണായക നീക്കമായി. 6 വര്‍ഷത്തിന്‌ ശേഷമായിരുന്നു. സമുദ്ര ഗതാഗത ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുന്നത്‌. 2014ല്‍ലാണ്‌ ഇന്ത്യ ഏറ്റവും അവസാനമായി ചര്‍ച്ചയില്‍ പങ്കെടുത്തത്‌. 2020 ജനുവരിയില്‍ വീണ്ടും കൊളമ്പോ സന്ദര്‍ശനം നടത്തിയ ഡോവല്‍ ഉഭയക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു.

Recommended Video

cmsvideo
India start dry run for covishield

English summary
India and sri lanka strengthening bilateral relationship in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X