മോദിയുടെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇനി യുഎഇ ഷെയ്ഖും! ഒപ്പുവച്ചത് 13 കരാറുകളില്‍
സുപ്രധാനമായ 13 കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു.ഭീകരവാദത്തിനെതിരായ പോരാട്ടത്തിലടക്കം കൈകോര്‍ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ദില്ലി: തീവ്രവാദത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോരാട്ടത്തിന് ഇനി യുഎഇയുടെ പിന്തുണയും. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദത്തിനെതിരായ പോരാട്ടത്തിലടക്കം കൈകോര്‍ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
സുപ്രധാനമായ 13 കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് അല്‍ നെഹ്യാന്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ 67ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അല്‍ നെഹ്യാനാണ് മുഖ്യ അതിഥി. 2015ലെ മോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് അല്‍ നെഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം.

ഇന്ത്യ തന്ത്ര പങ്കാളി
മോദിയും അല്‍ നെഹ്യാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്ത്രപ്രധാനമായ 13 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധ മേഖലയിലടക്കം സഹകരിക്കാനാണ് തീരുമാനം. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി കാണുന്നുവെന്ന് അല്‍ നെഹ്യാന്‍ വ്യക്തമാക്കി.

ധാരണ
2015ലെ മോദിയുടെ യുഎഇ സന്ദര്‍ശ ന വേളയ്ക്കിടെയും കഴിഞ്ഞ വര്‍ഷം യുഎഇ സംഘം ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയും നടത്തിയ ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളിലും സുപ്രധാന കരാറുകളില്‍ ഒപ്പിടാന്‍ തീരുമാനിച്ചത്.

അടിസ്ഥാന സൗകര്യ വികസനം
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ അല്‍ നെഹ്യാന്‍ സമ്മതിച്ചിട്ടുണ്ട്.

പ്രതിരോധം ഉള്‍പ്പെടെ
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുക, കടല്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കുക, ഷിപ്പിങ് സര്‍ട്ടിഫിക്കേഷന്‍, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖയിലെ സഹകരണം എന്നിങ്ങനെ സുപ്രധാന വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചത്.

വ്യാപാരത്തിലും ധാരണ
കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതിന് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കാനും ധാരണയായി.

എണ്ണ ശേഖരിക്കുന്നതിലും കരാര്‍
പ്രസാര്‍ ഭാരതിയും യുഎഇയുടെ ദേശീയ ന്യൂസ് ഏജന്‍സിയായ വാമുമായി ചേര്‍ന്ന് പരിപാടികള്‍ പങ്കിടാനും കൂടിക്കാഴ്ചയില്‍ ധാരണയായി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി എണ്ണ ശേഖരിക്കുന്നതിനും ധാരണയായിട്ടുണ്ട്.

നന്ദി അറിയിച്ച് മോദി
യുഎഇ ഇന്ത്യയുടെ മികച്ച പങ്കാളിയായിരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. ഇന്ത്യയ്ക്ക് നല്‍കുന്ന എല്ലാ പിന്തുണയ്ക്കും മോദി നന്ദി അറിയിച്ചു. ഇന്ത്യയിലേക്ക് യുഎഇ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് പരിഗണന
യുഎഇയിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് മോദി അദ്ദേഹത്തിന് നന്ദി അറിയിച്ചു. കൂടാതെ ക്ഷേത്രം പണിയുന്നതിന് ഭൂമി അനുവദിച്ചതിനു അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യയ്ക്ക് പിന്തുണ
ഭീകരവാദത്തിനെതിരെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. തീവ്രവാദത്തിനെതിരായ മോദിയുടെ പോരാട്ടങ്ങള്‍ക്ക് അല്‍ നെഹ്യാന്‍ പിന്തുണ പ്രഖ്യാപിച്ചു.












Click it and Unblock the Notifications