കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്ക് തടയിടാന്‍ ഇന്ത്യ; മാലദ്വീപ് പദ്ധതിക്കായി 500 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: മാലിദ്വീപിന് വന്‍ ധനസഹായ പ്രഖ്യാപനവുമായി ഇന്ത്യ. മാലിദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്ത് കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതടക്കമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്കായി 500 ദശലക്ഷം ഡോളര്‍ സഹായാമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മാലിയുടെ ഏറ്റവും വലിയ അടിസ്ഥാന വികസ പദ്ധതിയായാണ് ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്. മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രഖ്യാപനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മാലിദ്വീപിനെ ലക്ഷ്യം വെച്ച് ചൈനയും അടുത്ത കാലത്തായി ചില നീക്കങ്ങള്‍ നടത്തിയിരുന്നു.

ദ്വീപ് വിദേശ കാര്യ മന്ത്രി അബ്ദുള്ള ഷാഹിദിനോട് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറാണ് സഹായ ധന പ്രഖ്യാപനത്തിന്‍റെ കാര്യം അറിയിച്ചത്. മാലി കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായി 100 ദശലക്ഷം ഡോളര്‍ ഗ്രാന്‍റായും 400 ദശലക്ഷം വായ്പയായിട്ടുമാണ് കൈമാറുക. വില്ലിംഗിലി, ഗുൽഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി മാലദ്വീപിലെ ഏറ്റവും വലിയ സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ടിക് ടോകിനെ ഏറ്റെടുക്കാന്‍ തയ്യാറായി റിലയന്‍സ്‌ | Oneindia Malayalam
 jaishankar


കോവിഡ് -19 സാഹചര്യം കാരണം ദ്വീപ് രാഷ്ട്രം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് 250 മില്യൺ ഡോളർ വിലമതിക്കുന്ന അടിയന്തര സാമ്പത്തിക സഹായം വിപുലീകരിക്കുന്നതായും ഇന്ത്യയും മാലിദ്വീപും തമ്മിൽ നേരിട്ടുള്ള ചരക്ക് ഫെറി സർവീസ് ആരംഭിക്കുന്നതായും വിദേശകാര്യമന്ത്രി പ്രഖ്യാപിച്ചു. ചൈനീസ് അനൂകൂല നിലപാടുള്ള അബ്ദുല്ല യമീനെ പരാജയപ്പെടുത്തി 2018-ൽ ഇബ്രാഹിം സ്വാലിഹ് ഭരണ നേതൃത്വത്തിൽ എത്തിയ ശേഷം മാലിദ്വീപുമായുളള നയതന്ത്രം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

വിനോദ സഞ്ചാരികളുടെ ജനപ്രിയ ഇടമാണ് മാലദ്വീപുകൾ. ഇവിടങ്ങളിൽ വ്യാപാര ഗതാഗത ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ചൈന നടപ്പാക്കുന്ന ബെൽറ്റ് റോഡ് പദ്ധതിയുടെ കേന്ദ്ര ബിന്ദുവായി മാലദ്വീപ് ഒരു ഘട്ടത്തില്‍ മാറിയിരുന്നു. ഇതില്‍ നിന്നും ദ്വീപ് രാഷ്ട്രത്തെ ഇന്ത്യയുമായി കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താനാണ് ഇപ്പോഴുള്ള സഹായ പ്രഖ്യാപനങ്ങള്‍ കൊണ്ട് ഇന്ത്യ ഉദ്ദേശിക്കുന്നത്.

രാജസ്ഥാന്‍ പോരാട്ടം നിയമസഭയിലേക്ക്; ബിജെപിയുടെ അവിശ്വാസ പ്രമേയം;ഒറ്റകെട്ടെന്ന് കോണ്‍ഗ്രസ്രാജസ്ഥാന്‍ പോരാട്ടം നിയമസഭയിലേക്ക്; ബിജെപിയുടെ അവിശ്വാസ പ്രമേയം;ഒറ്റകെട്ടെന്ന് കോണ്‍ഗ്രസ്

 ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍ ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

English summary
india announces 500 million for Greater Malé Connectivity Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X