കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സൈന്യത്തിന്റെ മരുന്നടി... പ്രചാരണത്തിലെ സത്യാവസ്ഥ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോള്‍ ഒരു വശത്ത് വ്യാജ പ്രചാരണങ്ങളും ശക്തമാകുന്നു. ഇന്ത്യ മുഴുവന്‍ കൊറോണയെ പേടിച്ച് ഇരിക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ഇത്തരം പ്രചാരണങ്ങള്‍ വരുന്നത്. ഏറ്റവും പുതിയതായി വന്നിരിക്കുന്നത് ഇന്ത്യന്‍ സൈന്യം കൊറോണ വൈറസിനെ കൊല്ലാനായി മരുന്ന് തളിക്കുമെന്ന വാര്‍ത്തയാണ്. അമ്പരിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. ഒരു വിമാനം മരുന്നടിക്കായി വിന്യസിച്ചിട്ടുണ്ടെന്നും, അത് രാജ്യത്തെമ്പാടും പരീക്ഷിക്കുമെന്നായിരുന്നു ഓഡിയോ ക്ലിപ്പില്‍ അവകാശപ്പെട്ടിരുന്നത്.

1

നിങ്ങളുടെ വസ്ത്രം പുറത്ത് ഉണക്കാനിട്ടിട്ടുണ്ടെങ്കില്‍ അത് വീട്ടിനുള്ളിലേക്ക് മാറ്റണമെന്നും, മരുന്നടിക്കുന്നത് കൊണ്ട് അതില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഈ സന്ദേശം കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി വീടിന് മുകളില്‍ ഒരു വിമാനത്തിന്റെ ശബ്ദം കേട്ടാല്‍, വീടിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ക്ലിപ്പില്‍ പറയുന്നുണ്ട്. അതേസമയം ഈ പ്രചാരണം തീര്‍ത്തും വ്യാജമാണ്. കാരണം ലോകത്ത് ഇതുവരെ കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിട്ടില്ല. നിരവധി ഡോക്ടര്‍മാര്‍ ലോകത്താകമാനം മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.

വിമാനത്തില്‍ നിന്ന് വാക്‌സിന്‍ ഗ്യാസാണ് ഉപയോഗിക്കുകയെന്ന തെറ്റായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരോ സൈന്യമോ അത്തരമൊരു നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം നേരത്തെ ബംഗളൂരുവില്‍ നടക്കുന്നതാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴത് കൊല്‍ക്കത്തയിലും ദില്ലിയിലുമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കൊറോണയെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ തടയണമെന്ന് ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

കൊറോണയെ കുറിച്ചുള്ള ആധികാരികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യാജ വാര്‍ത്തകള്‍ നീക്കം ചെയ്യാനുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആഗോള തലത്തില്‍ തന്നെ വ്യാജ വാര്‍ത്തകള്‍ കൊറോണയുടെ പേരില്‍ പ്രചരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നേരത്തെ രാജ്യത്തെ എല്ലാ മേഖലയും അടച്ചിടാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടെന്ന തരത്തിലും വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ രാജ്യത്തെ എല്ലാ മേഖലയും അടച്ചിടാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു പ്രചാരണം.

English summary
india army undertaking a spraying exercise to kill coronavirus is fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X