കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 ദിവസത്തിനുള്ളില്‍ പാക് ഹൈക്കമ്മീഷനിലെ 50 % ജീവനക്കാരെ തിരിച്ചയക്കണമെന്ന് ഇന്ത്യ; കടുത്ത നടപടി

  • By News Desk
Google Oneindia Malayalam News

ദില്ലി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരനെ തിരിച്ചയക്കണമെന്ന് ഇന്ത്യ പാക് വിദേശകാര്യമന്ത്രാലത്തോട് ആവശ്യപ്പെട്ടു. ഒപ്പം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ 50 ശതമാനം ഉദ്യോഗസ്ഥരെ ഇന്ത്യയും പിന്‍വലിക്കും. ഏഴ് ദിവസം കൊണ്ട് ജീവനക്കാരുടെ എണ്ണം കുറക്കുമന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ ഹൈക്കമാന്‍ഡിലെ രണ്ട് ജിവനക്കാരെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഏഴ് ദിവസത്തിനകം ജീവനക്കാരെ പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

india-pak

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam

ഉദ്യാഗസ്ഥരെ പത്ത് മണിക്കൂറിലധികം കസ്റ്റഡിയില്‍ വെക്കുകയും ഇന്ത്യന്‍ ഹൈക്കമാന്റും വിദേശ കാര്യ മന്ത്രാലയവും ശക്തമായ സമ്മര്‍ദം ചെലുത്തിയ ശേഷമാണ് ഇവരെ പാക് ഏജന്‍സികള്‍ വിട്ടയച്ചത്. പാക്ക് അധികൃതര്‍ ഇവരെ ക്രൂരമായി ഉപദ്രവിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

2020 ജൂണ്‍ 22 ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉദ്യോഗസ്ഥര്‍ പാക് ഏജന്‍സികളില്‍ നിന്നും അനുഭവിക്കേണ്ട വന്ന ക്രൂരതയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒപ്പം ഇവരെ നിര്‍ബന്ധിച്ച് വീഡിയോയ്ക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി എഴുതിയ രേഖയില്‍ ഒപ്പ് വെപ്പിച്ചു. ഹൈകമ്മീഷന്റെ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. ഒപ്പം അടു്ത്തിടെ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പ്, കശ്മീരിലെ ഭീകരാക്രമണങ്ങള്‍ എന്നിവയോടെ ഇത് കൂടുതല്‍ വഷളായി.

പാക് ഉദ്യോഗസ്ഥര്‍ ഭീകര സംഘടനകളുമായി ഇടപാടുകള്‍ നടത്തുകയും ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 21 ന് രണ്ട് ഉദ്യേഗസ്ഥരെ ചാര പ്രവര്‍ത്തനത്തിനിടെ പിടികൂടുകയും പുറത്താക്കുകയും ചെയ്തത് അത് ഉദാഹരണമായി ചൂണ്ടികാട്ടി.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക് സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ പാലക്കാട്; രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്

പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!പ്രിയങ്കയുടെ കൗണ്ടര്‍ സ്‌ട്രൈക്ക്, യോഗിയെ പൂട്ടിക്കെട്ടിക്കും, ഞെട്ടിക്കാന്‍ പോല്‍ ഖോല്‍, വജ്രായുധം!

English summary
India Ask Pak To Reduce High Commission Staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X