കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ ഇന്ത്യക്കാരോടു നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

  • By Mithra Nair
Google Oneindia Malayalam News

ദില്ലി :ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, യെമനിലെ എല്ലാ ഇന്ത്യക്കാരോടും മടങ്ങിവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

അക്രമങ്ങള്‍ വ്യാപകമായതോടെ രാജ്യം വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്ത സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. മൂന്നാം തവണയാണ് കേന്ദ്രം ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്. വിമത നിയന്ത്രണത്തിലായ സന്‍ആ അടക്കമുള്ള നഗരങ്ങളിലായി നഴ്‌സുമാരടക്കം 3500 ഇന്ത്യക്കാരാണുള്ളത്. ഇവരെ തിരിച്ചെത്തിക്കാനായി കേന്ദ്രം നടപടികള്‍ ആരംഭിച്ചു.

sushma-swaraj.jpg -Properties

സനയിലെ ഇന്ത്യന്‍ എംബസി ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിനായി എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പര്‍ 00967734000 658, 00967734 000 657.

അതേസമയം, യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്‌സിറ്റ് പാസ് നല്‍കാന്‍ ഇന്ത്യന്‍ എംബസിക്ക് കഴിയും. ഉച്ചയോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

English summary
India on Wednesday issued an advisory asking all its nationals to leave Yemen immediately given the "fragile" security situation in the conflict-hit country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X