കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധം വഷളാകുന്നു; പാക് സ്‌കൂളുകളില്‍ കുട്ടികളെ അയക്കരുതെന്ന് നയതന്ത്രജ്ഞരോട് ഇന്ത്യ

  • By Anwar Sadath
Google Oneindia Malayalam News

ന്യൂഡല്‍ഹി: അടുത്തിടെ ഉണ്ടായ കാശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാക് ബന്ധത്തില്‍ വിള്ളല്‍വീണതായി സൂചന. ഇതിന്റെ ഭാഗമായി പാകിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മക്കളെ അവിടുത്തെ സ്‌കൂളുകളില്‍ അയയ്‌ക്കേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളെ നാട്ടിലേക്ക് അയക്കുകയോ അല്ലങ്കില്‍ മറ്റു സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

സ്‌കൂളുകള്‍ അടുത്തമാസം വേനല്‍ അവധികഴിഞ്ഞ് തുറക്കാനിരിക്കുകയാണ്. മിക്ക ഉദ്യോഗസ്ഥരുടെയും കുട്ടികള്‍ ഇപ്പോള്‍ നാട്ടിലാണ്. നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളായ 60 ഓളം കുട്ടികള്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളെ ഇവിടെതന്നെ പഠിപ്പിക്കാനാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദം.

army-in-kashmir

നേരത്തെ പെഷവാറിലെ സൈനിക സ്‌കൂളുകളില്‍ ഉണ്ടായ തീവ്രവാദി ആക്രമണംപോലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കള്‍ക്കെതിരെയും ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപിന്റെ വിശദീകരണം

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന് ശേഷമുള്ള കശ്മീരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുശേഷം നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

English summary
India asks diplomats to pull out children from schools in Islamabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X