Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍; മുഴുവന്‍ പേരെയും വിട്ടയക്കണമെന്ന് ഇന്ത്യ

ദില്ലി: ഇറാന്‍ പിടികൂടിയ പാനമ കപ്പലിലെ മുഴുവന്‍ ഇന്ത്യക്കാരെയും വിട്ടയക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒമ്പതു പേരെ കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. ഇനിയും മൂന്നുപേര്‍ കൂടി ഇറാന്റെ കസ്റ്റഡിയിലുണ്ട്. ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് പാനമ കപ്പല്‍ ഇറാന്‍ പിടികൂടിയത്. നേരത്തെ ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Iran

എംടി റിയാ എന്ന പാനമ കപ്പല്‍ ജൂലൈ 13നാണ് ഇറാന്‍ തീരസേന കസ്റ്റഡിയിലെടുത്തത്. 12 ഇന്ത്യക്കാരാണ് കപ്പലില്‍ തൊഴിലാളികളായി ഉണ്ടായിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിട്ടയക്കപ്പെട്ട ഒമ്പതു പേര്‍ ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പഞ്ഞു.

ബാക്കിയുള്ളവരെയും വിട്ടയക്കണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി വഴി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൂന്ന് പേരെ വിട്ടയക്കാത്തതിന് കാരണം അറിവായിട്ടില്ല. എണ്ണ കള്ളക്കടത്ത് ആരോപിച്ചാണ് പാനമയുടെ കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍ പുറത്തുവിട്ടിരുന്നു.

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പലിലും ഇന്ത്യക്കാരുണ്ട്. 18 ഇന്ത്യക്കാരാണ് ഈ കപ്പലിലുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു. ജൂലൈ 19നാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിലുള്ള പ്രതികാരമായിട്ടായിരുന്നു ഇത്. അതേസമയം, അസര്‍ബൈജാന്‍ തീരത്ത് വച്ച് തകര്‍ന്ന ഇറാന്‍ കപ്പലില്‍ രണ്ടു ഇന്ത്യക്കാരുണ്ടെന്നാണ് പുതിയ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+