ത്രിവര്‍ണമണിയാൻ ഒരുങ്ങി രാജ്യം; 10 ദിവസത്തിനിടെ തപാല്‍ വകുപ്പ് വിറ്റത് ഒരു കോടിയിലധികം പതാകകള്‍
രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് 10 ദിവസത്തിനിടെ വിറ്റത് ഒരുകോടിയിലധികം പതാകകൾ. തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരന്മാരെയും ഹർ ഖർ തിരങ്ക പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓൺലൈനിലൂടെയും വിൽപന നടത്തിയെന്നും തപാൽ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.ഒന്നര ലക്ഷം പോസ്റ്റ് ഓഫിസ് ശൃംഖലകളാണ് രാജ്യത്തുള്ളത്.
ഓഗസ്റ്റ് ഒന്നു മുതൽ തന്നെ ഇപോസ്റ്റ് ഓഫിസ് പോർട്ടൽ വഴിയുള്ള ദേശീയ പതാക വിൽപന തുടങ്ങിയിരുന്നു. ഓൺലൈനിൽ ഓർഡൽ നൽകുന്നവർക്ക് സൗജന്യമായി പതാകകൾ വീടുകളിൽ എത്തിച്ചുനൽകും.എല്ലാ വീടുകളിലും ഹർ ഖർ തിരങ്ക എന്ന ക്യാംപയിന്‍റെ ഭാഗമായി പോസ്റ്റൽ വകുപ്പ് നേരിട്ടും ഓൺലൈൻ വഴിയും പതാക വാങ്ങുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.25 രൂപയാണ് ഒരു പതാകയുടെ വില.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ആസാദി കാ അമൃത മഹോത്സവ്' എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.ആഗസ്ത് 13 മുതൽ 15 വരെ പതാക പ്രദർശിപ്പിക്കണം.

ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, നമുക്ക് 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുക. ഇത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഓർക്കുന്നതായും അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീടുകള്‍ക്കൊപ്പം എല്ലാവരും ഓഗസ്റ്റ് രണ്ടിനും 15നും ഇടയില്‍ ത്രിവര്‍ണ പതാക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്നും
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

മന്‍ കി ബാത്തിലൂടെയായിരുന്നു ആഹ്വാനം. ദേശീയ പതാകക്ക് രൂപം നല്‍കിയ സ്വാതന്ത്ര്യസമര സേനാനി പിനാകി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതല്‍ സ്വാതന്ത്ര്യദിനം വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് മോദി ആവശ്യപ്പെട്ടത്.അതേസമയം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതല്‍ ദേശീയപതാക ഉയര്‍ത്താൻ സര്‍ക്കാരും തീരുമാനിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റടുത്ത് 50 ലക്ഷം പതാകകളാണ് കുടുംബശ്രീ നിര്‍മ്മിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ് പതാക തയ്യാറാക്കുന്നത്. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications