കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണക്കേടിന്റെ മരുന്നടി: ഇന്ത്യന്‍ താരങ്ങള്‍ രണ്ടാമത്!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ രണ്ട് വര്‍ഷമായി മരുന്നടിയുടെ കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം സ്ഥാനത്ത്. ഉത്തേജക മരുന്ന് ഉപയോഗത്തില്‍ റഷ്യ മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിച്ചാണ് താരങ്ങള്‍ കളത്തിലിറങ്ങുന്നത് എന്നത് രാജ്യത്തിനും സ്‌പോര്‍ട്‌സ് ആരാധകര്‍ക്കും ഒരുപോലെ നാണക്കേടാണ്.

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2014 ലെ റിപ്പോര്‍ട്ട് ഈയാഴ്ച ആദ്യമാണ് ഫെഡറേഷന്‍ പുറത്ത് വിട്ടത്. മരുന്നടിയില്‍ പിടിക്കപ്പെട്ട 31 താരങ്ങളെയാണ് ഇന്റര്‍നാഷണല്‍ അമേച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് തല്‍ക്കാലം ഇന്ത്യയ്ക്ക് പേടിവേണ്ട.

dopingin

റഷ്യയുടെ 67 താരങ്ങള്‍ക്കാണ് വിലക്കുള്ളത്. കൂടുതല്‍ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും വളരെ ഗൗരവമായാണ് കാണുന്നത്. സ്റ്റനാസൊലോല്‍ പോലുള്ള സ്‌റ്റെറോയ്ഡുകള്‍ ഉപയോഗിക്കുന്നതിനാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതലും പിടിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഉത്തേജക് മരുന്ന് ഉപയോഗം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതും വളരെ ഗൗരവമായി കാണേണ്ടതുണ്ട് എന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കരുതുന്നത്. സ്‌കൂള്‍ തലങ്ങളില്‍ കൃത്യമായ പരിശോധന നടക്കുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ഈ എണ്ണം ഇനിയും കൂടാനേ വഴിയുള്ളൂ.

English summary
Indian athletes rank second in dope list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X