കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രതിസന്ധി; കൊറോണയേക്കാള്‍ ഭയക്കണമെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രതിദിനം കൊവിഡ്-19 രോഗ ബാധിതര്‍ കുത്തനെ ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 97570 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 46 ലക്ഷം കടന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന കൊവിഡ് കണക്ക് ലോകത്തിന് തന്നെ ആശങ്കയാവുമ്പോള്‍ മറ്റൊരു ആരോഗ്യ ദുരന്തം കൂടി കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അടിയന്തിര ആരോദ്യ സേവനങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നും ഇത് മറ്റ് ഗുരുതര ആരോഗ്യ സാഹചര്യങ്ങളിലേക്ക് ഇന്ത്യയെ തള്ളിവിട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറിഅരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറി

 പ്രതിരോധ കുത്തിവെപ്പ്

പ്രതിരോധ കുത്തിവെപ്പ്

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പത്ത് ലക്ഷത്തിലധികം കുട്ടികള്‍ക്ക് യഥാസമയത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയിട്ടില്ലെന്നാണ് കണക്ക്. ഇത് ഭാവിയില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിന് പുറമേ ആശുപത്രികളില്‍ നിന്നുള്ളഴ പ്രസവ നിരക്കും കുത്തനെ ഇടിഞ്ഞു. ഇത് സൂചിപ്പിക്കുന്നത് പല സ്ത്രീകളും ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ വീടുകളില്‍ പ്രസവം നടക്കുന്നുവെന്നതാണ്.

ക്ഷയരോഗം

ക്ഷയരോഗം

മറ്റൊരു ഭീകര പ്രതിസന്ധി ക്ഷയ രോഗമാണ്. നിലവില്‍ ഇന്ത്യയില്‍ 2.7 ദശലക്ഷം ടിബി രോഗികളാണ് ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന് പുറമേ ഓരോ വര്‍ഷവും 421000 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്ഷയ രോഗ ചികിത്സയില്‍ വീഴ്ച്ച വന്നിരിക്കുകയാണ്. ഇത് കാരണം 2025 ഓടെ 60 ലക്ഷം പേരില്‍ ക്ഷയരോഗം ഉണ്ടാവുകയും 10 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ മരണപ്പെടുമെന്നുാണ് പഠനത്തില്‍ കണ്ടെത്തിയത്.

അപര്യാപ്തത

അപര്യാപ്തത

മറ്റ് രോഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷയ രോഗത്തിന് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അത് വലിയ ഭീഷണിയാവുമെന്് മുംബൈ ഹിന്ദുജ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ പള്‍മോണോളജിസ്റ്റ് സറീര്‍ ഉദ്വൈദ വ്യക്തമാക്കി. ആരോഗ്യ രംഗത്തെത്ത് നമ്മുടെ അപര്യാപതതായാണ് കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്നത്. മലേറിയ, ടൈഫോയിഡ് ഡെങ്കി എന്നീ രോഗങ്ങളില്‍ നിന്നും പൂര്‍ണ്ണമായ രോഗ വിമുക്തി കൈവരാത്തതിന്റെ കാരണമിതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

 മെഡിക്കല്‍ രംഗം

മെഡിക്കല്‍ രംഗം

മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വെറും 1.28 ശതമാനം മാത്രമാണ് പൊതുജനാരോഗ്യത്തിനായി ഇന്ത്യ ചെലവഴിക്കുന്നത്. ഇതുവരേയും രാജ്യത്ത് ക്ഷയരോഗം നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ത്യയിലെ സര്‍ക്കാരികളെ വേട്ടയാടുന്നതാണ്. കൊവിഡ് പോലുള്ള മഹാമാരിയെ നിയന്ത്രിക്കുന്നതിനായി ഇന്ത്യ സജ്ജമല്ല അതുകൊണ്ട് കന്നെ ലോകത്ത് കൊവിഡ് ബോധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതെന്നുമാണ് സൂചന. ഇത് നല്‍കുന്നത് ഇന്ത്യയില്‍ ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നത് തന്നെയാണ്.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan
ഏപ്രില്‍ മാസത്തില്‍

ഏപ്രില്‍ മാസത്തില്‍

ഇന്ത്യയില്‍ 65 ലക്ഷത്തിലധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന മഹാരാഷ്ട്രയിലെ ധാരാവി കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആകുന്നതിന് മുമ്പ് ക്ഷയ രോഗവുമായി ദീര്‍ഘകാലമായി പോരാടിയിരുന്നു. കൊവിഡിനും ടിബിക്കും ഒരുപോലെ പ്രകടമാവുന്ന രോഗലക്ഷണങ്ങളാണ് ശ്വാസതടസം, പനി,ചുമ തുടങ്ങിയവ. രാജ്യത്ത് മൂന്ന് മാസം തുടര്‍ച്ചയായി കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് ടിബിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുടങ്ങിയത്. ക്ഷയരോഗം തടയുന്ന ബിസിജി വാക്‌സിനുകള്‍ ഏപ്രില്‍ മാസത്തില്‍ പത്ത് ലക്ഷം കുട്ടികളില്‍ കുത്തിവെച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ പിന്നീട് യാതൊരു മുന്നേറ്റവും നടത്തിയിട്ടില്ല.

'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ'പിതാവിനെ ഒറ്റിക്കൊടുത്ത ആളാണ് നികേഷ്', 'പെട്ടിതൂക്കി നടന്ന പാരമ്പര്യമാണ് ചാമക്കാലയ്ക്ക്'... വീഡിയോ

786 എന്ന് പച്ചകുത്തിയത് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്786 എന്ന് പച്ചകുത്തിയത് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്

മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നുമന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; അതിന് മുമ്പ് ആ ദുരൂഹത നീങ്ങണം, കുരുക്ക് മുറുകുന്നു

English summary
India Awaits a big health crisis; not corona but longstanding battle with tuberculosis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X