കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പുവച്ചത് 22 കരാറുകളില്‍; ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം നിര്‍ണ്ണായകം, നദീജല തര്‍ക്കത്തിന് പരിഹാരം!!

Google Oneindia Malayalam News

ദില്ലി: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും നരേന്ദ്രമോദിയും 22 കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധം, വ്യാപാരം, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലാണ് ഒപ്പുവെച്ച കരാറുകള്‍. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വ്യാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ചചെയ്തു. ഇതിനെല്ലാം പുറമേ ബംഗ്ലാദേശിന് നാലര ബില്യണ്‍ ഡോളറിന്റെ ധനസഹായവും മോദി വാദ്ഗാനം ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ഷേഖ് ഹസീന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ, ആണവരംഗത്തും സഹകരണം ഉറപ്പുവരുത്തുന്നതാണ് കരാറുകള്‍. ഇതിന് പുറമേ സൈനിക സജ്ജീകരണത്തിന് 500 മില്യണ്ഡ ഡോളറാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ടീസ്റ്റാ നദീപ്രശ്‌നം പരിഹരിച്ചേക്കുമെന്നും സൂചനയുണ്ട്.

hasina-modi

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഷേഖ് ഹസീനയെ പ്രധാനമന്ത്രി നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്. 2010ന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

English summary
In a bid to give boost to their ties, India and Bangladesh on Saturday inked nearly two dozen pacts in strategic areas of defence and civil nuclear cooperation after "productive" talks between their prime ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X