കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഉള്ളി കിട്ടാനില്ല, ക്ഷാമം, വിലയും കൂടുതല്‍, കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍!!

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കയറ്റുമതി നിരോധിച്ച് ഇന്ത്യ. വലിയ തോതില്‍ ഉള്ളിക്ക് ക്ഷാമം ഇന്ത്യ നേരിടുന്നുണ്ട്. അതിന് പുറമേ ഉള്ളിക്ക് വന്‍ വില ഈടാക്കാനും തുടങ്ങിയ സാഹചര്യത്തിലാണ് കയറ്റുമതി നിരോധിച്ചത്. ഏപ്രില്‍-ജൂലായ് മാസങ്ങളില്‍ മുപ്പത് ശതമാനമാണ് ഉള്ളിയുടെ കയറ്റുമതി വര്‍ധിച്ചത്. ഇത് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം.

1

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളി കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ദില്ലി ഉള്‍പ്പെടെയുള്ള മേഖലയില്‍ ഉള്ളിക്ക് കിലോ നാല്‍പ്പത് രൂപയ്ക്കടുത്തായിരുന്നു ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ,യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയക്കുന്നത്. ഒരു മാസത്തിനിടെ മൂന്നിരട്ടിയായിട്ടാണ് ഉള്ളിയുടെ വില വര്‍ധിച്ചത്. ലോകത്ത് തന്നെ ഉള്ളി കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ഇഡി നോട്ടീസ് രഹസ്യ സ്വഭാവമുള്ളത്, മുടിനാരിഴയുടെ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാജിയെന്ന് ജലീല്‍!!ഇഡി നോട്ടീസ് രഹസ്യ സ്വഭാവമുള്ളത്, മുടിനാരിഴയുടെ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാജിയെന്ന് ജലീല്‍!!

ബംഗ്ലാദേശിനെ ഇത് രൂക്ഷമായി ബാധിക്കാനാണ് സാധ്യത. മുമ്പ് കയറ്റുമതി നിരോധിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് ഷെയ്ഖ് ഹസീന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ എല്ലാ ഭക്ഷ്യസാധനങ്ങളുടെയും പ്രധാന ഘടകമാണ് ഉള്ളി. ഒരു ടണ്‍ ഉള്ളിക്ക് 30000 രൂപയായിട്ടാണ് മഹാരാഷ്ട്രയില്‍ വില ഉയര്‍ന്നത്. ഇന്ത്യ ഒരു വര്‍ഷം 328 മില്യണ്‍ ഡോളറിന്റെ സാധാരണ ഉള്ളിയും 112.3 ഉണക്കിയ ഉള്ളിയും കയറ്റുമതി ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം മാത്രമുള്ള കണക്കാണിത്.

ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുള്ള ഉള്ളി കയറ്റുമതി ഏപ്രില്‍-മെയ് മാസത്തില്‍ 158 ശതമാനമായി വര്‍ധിച്ചിരുന്നു. അതേസമയം ഉള്ളിയുടെ കയറ്റുമതി എല്ലാ വര്‍ഷവും ഉണ്ടാവാറുള്ള സാധാരണ നടപടി കൂടിയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതേ പോലെ കയറ്റുമതി നിരോധിച്ചിരുന്നു. രാജ്യവ്യാപകമായി ഉള്ളികള്‍ ശേഖരിച്ച് വെക്കാനും തീരുമാനിച്ചിരുന്നു. ഇതിലൂടെ ഉള്ളി വില കുറയ്ക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ആ സമയത്ത് ദില്ലിയില്‍ 80 രൂപ വരെ ഉള്ളി വില എത്തിയിരുന്നു. ഡിസംബറില്‍ ഇത് 160 രൂപയായിരുന്നു വര്‍ധിച്ചിരുന്നു.

Recommended Video

cmsvideo
Onion Train to Bangladesh | Oneindia Malayalam

മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്മനോരമയ്ക്ക് ഇപിയുടെ ഭാര്യയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണം, അല്ലെങ്കിൽ 50 ലക്ഷത്തിന്റെ കേസ്

English summary
india banned export of onion after price rising in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X