കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയെ കുരുക്കി ഇന്ത്യ, നാവിക കരാര്‍ റദ്ദാക്കി, പ്രതിരോധ മേഖലയിലും വിലക്കൊരുക്കി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ മലേഷ്യക്ക് പിന്നാലെ തുര്‍ക്കിയെയും കുരുക്കി മോദി സര്‍ക്കാര്‍. കടുത്ത നടപടിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കിയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെ കടുത്ത നീക്കം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കടുത്ത നടപടികളെ കുറിച്ച് ഔദ്യോഗിക പ്രതികരണമില്ല. അതുകൊണ്ട് തന്നെ പ്രതിഷേധമറിയിക്കാനും തുര്‍ക്കിക്ക് സാധിക്കില്ല.

നേരത്തെ മലേഷ്യയെയും ഇതേ രീതിയിലാണ് ഇന്ത്യ കുരുക്കിയത്. വ്യാപാരികള്‍ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മലേഷ്യക്കും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അതേസമയം നയതന്ത്ര തലത്തിലുള്ള ചര്‍ച്ച ഇന്ത്യയുമായി നടത്തുമെന്ന് പ്രധാനമന്ത്രി മഹാധീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുര്‍ക്കിക്കെതിരെ കൂടി ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

പ്രതിരോധ മേഖലയിലേക്ക് വരേണ്ട

പ്രതിരോധ മേഖലയിലേക്ക് വരേണ്ട

തുര്‍ക്കിയുമായി പ്രതിരോധ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പാകിസ്താനുമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് അടുപ്പമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. കശ്മീര്‍ വിഷയത്തില്‍ യുഎന്നിലെ പ്രസംഗം ഏകീകരണ സ്വഭാവത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നതിന് തടസ്സമായെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തല്‍. തുര്‍ക്കിയിലെ പ്രതിരോധ കമ്പനികള്‍ക്കെതിരെയും ഇന്ത്യ നടപടി തുടങ്ങി കഴിഞ്ഞു.

ആന്‍ഡോലുവിനെ പുറത്താക്കും

ആന്‍ഡോലുവിനെ പുറത്താക്കും

തുര്‍ക്കി പ്രതിരോധ കമ്പനിയായ അനഡോലു ഷിപ്പ് യാര്‍ഡിനെ ഇന്ത്യയിലെ പ്രതിരോധ മേഖലയില്‍ നിന്ന് പുറത്താക്കിയതാണ് ആദ്യ നടപടി. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രകാരം അനഡോലുവുമായി സഹകരിച്ച് തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ കശ്മീരിലെ പ്രതികാരത്തിന്റെ ഭാഗമായി അനഡോലുവിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ മേഖലയില്‍ നിന്നാണ് തുര്‍ക്കിയെ മാറ്റി നിര്‍ത്തുന്നത്. അത് വലിയ തിരിച്ചടിയാവും.

എര്‍ദോഗന് തിരിച്ചടി

എര്‍ദോഗന് തിരിച്ചടി

റഷ്യയെയും ഫ്രാന്‍സിനെയും പോലെ പ്രതിരോധ ഉപകരണങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ എര്‍ദോഗന്‍ ലക്ഷ്യമിട്ടിരുന്നു. ഇതിലൂടെ ആയുധ വിപണിയില്‍ സ്വാധീന ശക്തിയാവാനും തുര്‍ക്കി ലക്ഷ്യമിട്ടിരുന്നു. ഇന്ത്യ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളെല്ലാം ഇറക്കുമതിയാണ് ചെയ്യുന്നത്. വലിയൊരു സാധ്യതയായിട്ടായിരുന്നു തുര്‍ക്കി ഇതിനെ കണ്ടത്. എന്നാല്‍ ഇന്ത്യ ഇതിനെ ശക്തമായി തകര്‍ത്തിരിക്കുകയാണ്. എന്നാല്‍ എര്‍ദോഗന്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പാകിസ്താന്റെ പ്രതിരോധ മേഖല

പാകിസ്താന്റെ പ്രതിരോധ മേഖല

പാകിസ്താന്‍ നാവിക സേനയ്ക്ക് തുര്‍ക്കി കപ്പലുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ വിവരങ്ങള്‍ തുര്‍ക്കി ചോര്‍ത്തി നല്‍കുമോ എന്ന ഭയവും മോദി സര്‍ക്കാരിനുണ്ട്. സുരക്ഷാ ഭീഷണിയാണ് തുര്‍ക്കിഷ് കമ്പനിയെന്ന് നാവിക സേന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിറിയയിലെ തുര്‍ക്കിയുടെ സൈനിക നടപടിയെ ഇന്ത്യ വിമര്‍ശിച്ചത്. സാധാരണ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അഭിപ്രായം പറയാറില്ല. എന്നാല്‍ തുര്‍ക്കിയുമായി ഇന്ത്യ അകലുന്നു എന്ന് ഇതോടെ ഉറപ്പിച്ചിരിക്കുകയാണ്.

കടുത്ത ആശയക്കുഴപ്പം

കടുത്ത ആശയക്കുഴപ്പം

മലേഷ്യയും തുര്‍ക്കിയും ഇന്ത്യയുടെ നിലപാടുകള്‍ ലോക വേദികളില്‍ ചര്‍ച്ചയാക്കിയാലും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഇന്ത്യ വ്യാപാര മേഖലയിലെ വിലക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് വ്യാപാര യുദ്ധമായിട്ട് ഇതിനെ കാണാനാവില്ല. പക്ഷേ ഇന്ത്യയുടെ വന്‍ സാമ്പത്തിക മേഖല മുന്നിലുള്ളതിനാല്‍ തുര്‍ക്കി ചിലപ്പോള്‍ പാകിസ്താനെ കൈയ്യൊഴിയാനും സാധ്യതയുണ്ട്. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരന്തരം തുര്‍ക്കിയും ഇറാനും സന്ദര്‍ശിക്കുന്നതിനാല്‍ എര്‍ദോഗന്‍ ആശയക്കുഴപ്പത്തിലാണ്.

നികുതി വര്‍ധിപ്പിക്കും

നികുതി വര്‍ധിപ്പിക്കും

തുര്‍ക്കിയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ അടുത്ത തീരുമാനം. ഇതോടെ വ്യാപാരികള്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മലേഷ്യയില്‍ നിന്നുള്ള പാമോയിലിന് നികുതി 50 ശതമാനമായി ഇന്ത്യ ഉയര്‍ത്തി. ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കാനെന്നാണ് വാദം. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നത് അടക്കമുള്ള വിഷയത്തില്‍ മലേഷ്യക്കുള്ള നിലപാടും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

 ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തി മലേഷ്യ...പാമോയിലില്‍ ചര്‍ച്ച, കശ്മീരില്‍ പിന്നോക്കം പോവും

English summary
india barred turkish defense company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X