കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഇന്ത്യയെ കീഴ്‌പ്പെടുത്തുന്നു; ബ്രസീലിനേക്കാള്‍ രോഗികള്‍ ഇന്ത്യയില്‍, രണ്ടാമത്തെ രാജ്യം

Google Oneindia Malayalam News

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീലിനെക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. രാജ്യത്തെ ആരോഗ്യ അന്തരീക്ഷം പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. 42 ലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 90802 പേര്‍ക്ക് രോഗം ബാധിച്ചു. ഇതുവരെ ഇന്ത്യയില്‍ 71000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ രോഗം ബാധിച്ച മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്.

C

രാജ്യം കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാന വാരത്തില്‍ തുടങ്ങിയിരുന്നു. പിന്നീട് ലോക്ക് ഡൗണ്‍ നീട്ടുകും ചെയ്തു. ഇനിയും രാജ്യം അടച്ചിട്ടാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അതിവേഗം രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലമാണ് മരണവും രോഗ വ്യാപനവും പിടിച്ചുനിര്‍ത്താന്‍ സാധിച്ചതെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Recommended Video

cmsvideo
Russian Vaccine Safe, Induces Antibody Response In Small Human Trials | Oneindia Malayalam

ഇന്ത്യയില്‍ കൊറോണ രോഗികള്‍ വര്‍ധിക്കുന്നു എന്ന കണക്ക് വന്ന ദിവസം തന്നെയാണ് രാജ്യത്തെ മെട്രോ റെയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയ വേളയിലുള്ള പാദവാര്‍ഷിക വളര്‍ച്ചാ നിരക്ക് അടുത്തിടെ പുറത്തുവന്നിരുന്നു. ആഭ്യന്തര വളര്‍ച്ചയില്‍ 23 ശതമാനം കുറവാണ് വന്നിരിക്കുന്നത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന വ്യക്തമായ സൂചനയായിരുന്നു ഇത്. ഇന്ത്യ മാത്രമല്ല, ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുമെന്നാണ് ഇതുവരെയുള്ള വിവരം.

English summary
India became World’s Second Highest CoronaVirus Cases; Surpasses Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X