കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍: ലക്ഷ്യമിട്ടത് ഇന്ത്യന്‍ ഉപഗ്രഹത്തെ, മൂന്നു മിനിറ്റില്‍ എല്ലാം ശുഭം..

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ ലക്ഷ്യമിട്ടത് ജനുവരി 24ന് ഐഎസ്ആര്‍ഒ വിക്ഷേപിച്ച മൈക്രോ സാറ്റലൈറ്റിനെ. പ്രവര്‍ത്തനം നിലച്ച സാറ്റലൈറ്റിനെയാണ് ഉപഗ്രഹ വേധ മിസൈല്‍ തകര്‍ത്തത്. ഇതോടെ ഉപഗ്രഹ വേധ മിസൈല്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിംസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഉപഗ്രഹ വേധ മിസൈലായ എ സാറ്റ് ഭൂമിയുടെ ഭ്രമണ പഥത്തിലുള്ള ഉപഗ്രഹത്തെ തകര്‍ത്തെന്നാണ് മോദി പറഞ്ഞത്.

<strong>ഗൊലാന്‍ കുന്നില്‍ സൗദിയും ഇറാനും ഒന്നിച്ചു; അമേരിക്കക്ക് ഞെട്ടല്‍, ട്രംപിനെതിരെ വന്‍ പ്രതിഷേധം!!</strong>ഗൊലാന്‍ കുന്നില്‍ സൗദിയും ഇറാനും ഒന്നിച്ചു; അമേരിക്കക്ക് ഞെട്ടല്‍, ട്രംപിനെതിരെ വന്‍ പ്രതിഷേധം!!

എ സാറ്റ് എന്ന ഉപഗ്രഹ വേധമിസൈല്‍ ബുധനാഴ്ച്ചയാണ് പരീക്ഷിച്ച് വിജയിച്ചതെന്ന് പറയുന്നു. ഇന്ത്യന്‍ ഉപഗ്രഹത്തെ തന്നെ ലക്ഷ്യമിട്ടായിരുന്നു ആദ്യ പരീക്ഷണം. പ്രവര്‍ത്തനം നിലച്ച ഉപഗ്രഹത്തിലാണ് ഐഎസ്ആര്‍ഒ പരീക്ഷണം നടത്തിയത്. ഭൗമോപരിതലത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്നതായിരുന്നു ഉപഗ്രഹം. വെറും മൂനു മിനിറ്റിലാണ് പരീക്ഷണം നടന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

0-modi-3-

മിഷന്‍ ശക്തി എന്ന പേരിട്ട പരീക്ഷണ ദൗത്യം മൂനു മിനിറ്റില്‍ പൂര്‍ത്തിയാക്കി ഇന്ത്യ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി. ഇന്ത്യയ്ക്ക് വിവിധ മേഖലകളില്‍ ആവശ്യമായ നിരവധി കൃത്രിമോപഗ്രഹങ്ങളുണ്ടെന്നും കാര്‍ഷികമേഖല, ദുരന്ത നിവാരണം, ആശയവിനിമയം.കാലാവസ്ഥ,ദിശാനിര്‍ണയം എന്നിവയിലെല്ലാം ഇന്ത്യ പര്യാപ്തരാണെന്നും പ്രധാനമന്ത്രി പറയുന്നു.

മിഷന്‍ ശക്തി ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയ പങ്ക് വഹിക്കുമെന്നും സുരക്ഷ, സാമ്പദ് വ്യവസ്ഥ, സാങ്കേതിക വിദ്യാ വികസനം എന്നിവയിലെല്ലാം ഇന്ത്യ പര്യാപ്തരാകാന്‍ ഉതകുന്നതാണ് ഇതെന്നും മോദി പറയുന്നു. മാര്‍ച്ച് 27ന് ഇന്ത്യ ബഹിരാകാശ രംഗത്തും ശക്തി തെളിയിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്നത് ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഈ ബഹിരാകാശ ശക്തി ഒരു രാജ്യത്തിന് നേരെയും പ്രയോഗിക്കില്ലെന്നും എന്നാല്‍ ഇത് തികച്ചും ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ബഹിരാകാശ ആയുധങ്ങള്‍ക്കെതിരാണെന്നും ഈ പരീക്ഷണം അന്താരാഷ്ട്ര നിയമത്തിന്‍റെ ലംഘനമല്ലെന്നും മോദി പറഞ്ഞു. മിഷന്‍ ശക്തി രണ്ട് രീതിയിലാണ് പ്രത്യേകതയുള്ളതാകുന്നത്. ഉപഗ്രഹവേധശേഷിയുള്ള നാലാമത്തെ രാജ്യമായും ഒപ്പം ഇന്ത്യയുടെ നേട്ടം പൂര്‍ണമായും രാജ്യത്തിന് അവകാശപ്പെടാം കാരണം മിസൈലിന്‍റെ നിര്‍മാണവും വിക്ഷേപണവുമെല്ലം പ്രാദേശികമായി നിര്‍വഹിച്ചതാണ് എന്നും നരേന്ദ്രമോദി കൂട്ടി ചേര്‍ത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
India become s the fourth nation who achieve the anti satellite missile capability followed by US,Russia and China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X