കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബറില്‍ യുഎസ്സിനേക്കാള്‍ രണ്ടിരട്ടി, ഇന്ത്യ ഭയപ്പെടണം, 11 ദിവസം കൊണ്ട് 10 ലക്ഷം രോഗികള്‍!!

Google Oneindia Malayalam News

ദില്ലി: കോവിഡ് കേസുകളില്‍ ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യത്തിന് മുകളിലേക്ക് കാര്യങ്ങള്‍ പോവുന്നു. ഈ മാസം പുതിയ കേസുകളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സെപ്റ്റംബര്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയരത്തില്‍ എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ച്ചയില്‍ പുതിയ രോഗികളുടെ കാര്യത്തില്‍ വന്‍ വര്‍ധനവമാണ് ഇന്ത്യ നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ രണ്ടിരട്ടിയില്‍ അധികമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള രാജ്യമാണ് അമേരിക്ക. അവരെയാണ് പുതിയ രോഗികളുടെ കാര്യത്തില്‍ ഇന്ത്യ മറികടന്നിരിക്കുന്നത്.

Recommended Video

cmsvideo
India Becomes Number One Nation In Covid New Cases, September Becomes A Nightmare
1

ഇന്ത്യയില്‍ രോഗമുക്തി വര്‍ധിക്കുന്നുണ്ടെങ്കിലും പുതിയ കേസുകള്‍ വര്‍ധിച്ച് വരുന്നത് വലിയ ആശങ്കയാണ്. നേരത്തെ ബ്രസീലിനെ മറികടന്ന് ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോഴത്തെ ഇന്ത്യയുടെ കുതിപ്പ് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ അധികം സമയം വേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. അതിലുപരി ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ എത്തിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത് വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. സെപ്റ്റംബറിലെ ആദ്യ 11 ദിവസം കൊണ്ട് 10 ലക്ഷം രോഗികളാണ് ഉണ്ടായിരിക്കുന്നത്. നിത്യേനയുള്ള വര്‍ധനവില്‍ ഇന്ത്യ കുതിപ്പാണ് നടത്തുന്നത്.

സെപ്റ്റംബര്‍ 15 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലാണ് ഏറ്റവുമധികം മരണം ഉണ്ടായിരിക്കുന്നത്. 16307 മരണങ്ങളാണ് സംഭവിച്ചത്. യുഎസ്സില്‍ ഇക്കാലയളവില്‍ 11461 മരണങ്ങളും ബ്രസീലില്‍ 11178 മരണങ്ങളും സംഭവിച്ചു. ഈ മൂന്ന് രാജ്യങ്ങളുടെ അടുത്തൊന്നും നില്‍ക്കാവുന്ന അത്ര മരണങ്ങള്‍ ഒരു രാജ്യത്തുമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ 6891, അര്‍ജന്റീന 3011, കൊളംബിയ 3759 എന്നിങ്ങനെയാണ് കണക്ക്. 13,08991 കേസുകളാണ് ഇന്ത്യ സെപ്റ്റംബറിലെ ആദ്യത്തെ 15 ദിവസം രേഖപ്പെടുത്തിയത്. അമേരിക്കയില്‍ 5,57,657 രോഗികള്‍ മാത്രമാണ് ഇക്കാലയളവില്‍ ഉണ്ടായത്.

അതേസമയം മരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ആശ്വസിക്കാം. 15 ദിവസം കൊണ്ട് എട്ടാം സ്ഥാനത്താണ്. 1.25 ശതമാനാണ് മരണനിരക്ക്. കൊളംബിയ, പെറു, ബ്രസീല്‍, എന്നിവരാണ് മുന്‍നിരയിലുള്ളത്. കോവിഡ് ടെസ്റ്റുകള്‍ വര്‍ധിച്ചത് കൊണ്ടാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം. സെപ്റ്റംബര്‍ 15ന് രോഗികളുടെ എണ്ണം 5.8 കോടിയിലെത്തിയിരുന്നു. 27 ദിവസം കൊണ്ടാണ് പരിശോധന ഒരു കോടിയില്‍ നിന്ന് രണ്ട് കോടിയാക്കി ഉയര്‍ത്തിയത്. പത്ത് ദിവസം കൊണ്ടാണ് നാല് കോടി ടെസ്റ്റുകളില്‍ നിന്ന് അഞ്ച് കോടിയിലേക്ക് എത്തിയത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവയാണ് മൊത്തം കേസുകളില്‍ 60 ശതമാനം ഉള്ള സംസ്ഥാനങ്ങള്‍.

English summary
india becomes number one nation in covid new cases, september becomes a nightmare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X