കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറി ഭീകരാക്രമണം: സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദിന്റെ മസൂദ് അസര്‍!!!എന്‍എഐ കണ്ടെത്തലിന് പിന്നില്‍...

  • By Sandra
Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാള്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസദെന്ന് റിപ്പോര്‍ട്ട്. മസൂദ് അസറിനൊപ്പം കാഷിഫ് ഖാന്‍, റൗഫ് അസ്ഗര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാകിസ്താനികളില്‍ അസദും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.


നേരത്തെ പഞ്ചാബിലെ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇന്ത്യ നിര്‍ണ്ണായകമായ പല വിവരങ്ങളും പാകിസ്താന് കൈമാറിയിരുന്നുവെങ്കിലും ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

പാക് അധീന കശ്മീര്‍

പാക് അധീന കശ്മീര്‍

പാക് അധീന കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്താന്‍ മസൂദിനെ തടവിലാക്കിയിരുന്നു.

ഭീകരാക്രമണം

ഭീകരാക്രമണം

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരെ അനുഗമിച്ച് ഇന്ത്യന്‍ അതിര്‍ത്തി വരെയെത്തിയത് കാസിഫ് ഖാനായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഉറി ഭീകരാക്രമണത്തിലും പങ്കുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

സംശയം

സംശയം

ഉറി ഭീകരാക്രമണത്തിന് ശേഷം കാസിഫ് ഖാന്‍ ഒളിവില്‍ പോയതാണ് എന്‍ഐയ്ക്ക് ഇത്തരത്തിലൊരു സംശയത്തിന് ബലം നല്‍കുന്നത്.

ഇന്ത്യന്‍ സൈന്യം

ഇന്ത്യന്‍ സൈന്യം

ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പല നിര്‍ണ്ണായക തെളിവുകളും ഇന്ത്യന്‍ സൈന്യം എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഉറിയില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളാണ് കൈമാറിയിട്ടുള്ളത്.

 റോയുടേയും

റോയുടേയും

ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ഇന്റലിജന്‍സ് ബ്യൂറോയുടേയും റോയുടേയും സഹായത്തോടെ പാകിസ്താനിലുള്ള ഭീകരരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് എന്‍ഐഎ അന്വേഷിക്കുക.

 ആക്രമണം

ആക്രമണം

അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സൈനിക ക്യാമ്പ് നിരന്തരം നിരീക്ഷിച്ച ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈന്യം സംശയിക്കുന്നത്. ഞായറാഴ്ചത്തെ ആക്രമണം ഇത്തരത്തില്‍ സൈനിക ക്യാമ്പിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് നടത്തിയിട്ടുള്ളതെന്നുമാണ് ഇതില്‍ നിന്ന് ലഭിക്കുന്ന സൂചന.

 എന്‍ഐഎ

എന്‍ഐഎ

സൈനിക ആസ്ഥാനത്ത് ആക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് രാജ്യത്തിനകത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ചില സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സൈന്യത്തിന്റെ നീക്കത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചും എന്‍ഐഎ വിശദമായി അന്വേഷിക്കും

English summary
India believes Jaishe Muhammed's Masood Azhar among three Pakisthanis behind Uri attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X