കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഹിന്ദുക്കളുടേത്, ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Country belongs to Hindus, says RSS chief Mohan Bhagwat | Oneindia Malayalam

ലഖ്നൗ: ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ആര്‍എസ്എസുകാര്‍ രാജ്യം ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നാണ്. ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടേയും മതമോ ഭാഷയോ ജാതിയോ മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭരണഘടനയല്ലാതെ മറ്റൊരു അധികാര കേന്ദ്രവും ഞങ്ങൾക്ക് ആവശ്യമില്ല. ഹിന്ദുത്വമെന്നത് വിശാലമായ സമീപനമാണ്, എല്ലാവരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നാനാത്വത്തിലെ ഏകത്വമാണത്. വൈകാരിക സമന്വയമാണ് അത് അടയാളപ്പെടുത്തുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

mohan-bhagwat

രാജ്യത്തിന് ശോഭനമായ ഭാവി വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.നിങ്ങൾ ഭരണഘടന വായിച്ചാൽ അതിലെ ഓരോ പേജും രാജ്യത്തിന് പ്രചോദനമാണെന്ന് നിങ്ങൾക്ക് മനസിലാക്കാനാകും. നമ്മുടെ തുടക്കവും ലക്ഷ്യങ്ങളും ഭരണഘടന നമ്മളോട് പറയുമെന്നും ഭാഗവത് പറഞ്ഞു. സ്വാതന്ത്ര്യത്തിനായി പോരാടിയ രാജ്യങ്ങളിലൊന്നായ ഇസ്രായേലിൽ നിന്നും നാം പഠിക്കേണ്ടതുണ്ടെന്നെന്നും ഭാഗവത് പറഞ്ഞു.

ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച വിവാദ പ്രസ്താവനയിലും ഭാഗവത് വിശദീകരണം നല്‍കി.രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് താന്‍ ജനസംഖ്യ വിഷയത്തെ കുറിച്ച് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു നയം തയ്യാറാക്കണം. ഒരാൾക്ക് എത്ര കുട്ടികൾ വേണമെന്ന് നയപ്രകാരം തീരുമാനിക്കണം.അതിനായി ഒരു നിയം ഉണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ല. അത് തന്‍റെ ജോലിയല്ല, ഭാഗവത് പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമിക്കണമെന്നും ദമ്പതികൾക്ക് രണ്ടു കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു ഭാഗവത് പറഞ്ഞത്.

English summary
India belongs to hindus says Mohan Bagawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X