ഇന്ത്യ ഇസ്രായേലിൽ നിന്ന് പെഗാസസ് ചാരസോഫ്റ്റ്വെയർ വാങ്ങി; വെളിപ്പെടുത്തൽ
ദില്ലി; ഇസ്രായേൽ ചാര സോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇസ്രായേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ സോഫ്റ്റ്വെർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
Recommended Video
13,000 കോടിയുടെ (2 ബില്യൺ ഡോളർ) സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്വെയർ ഇന്ത്യ സ്വന്തമാക്കിയത്. 2017 ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആയുധ കരാര്‍ തയ്യാറായത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാസങ്ങൾക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദർശിച്ചെന്നും 2019 ജൂണിൽ ഇന്ത്യ പാലസ്തീൻ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്നിന്റെ സാമ്പത്തിക സാമൂഹിക കൗൺസിലിൽ നിരീക്ഷക പദവി നിഷേധിക്കാൻ ഇസ്രായേലിനെ പിന്തുണച്ച് വോട്ട് ചെയ്തുവെന്നും റിപ്പോർട്ട് പരാമർശിച്ചു.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സ്പൈവെയർ വാങ്ങുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര നിരീക്ഷണത്തിനാണ് സ്പൈവെയർ വാങ്ങിയതെന്നും എന്നാൽ കഴിഞ്ഞ വർഷം ഇത് ഉപയോഗിക്കേണ്ടെന്ന് തിരുമാനിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്.മാത്രമല്ല ആഗോളതലത്തിൽ ഏതൊക്കെ രാജ്യങ്ങൾ ചാരസോഫ്റ്റ്വെയർ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ ഉണ്ട്.
2009-ൽസ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കായിരുന്നു കാരണമായത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, ഇന്നത്തെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടേത് ഉൾപ്പെടെയുള്ള ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതിൽ 40 ഓളം മാധ്യമപ്രവർത്തകരുടെ വിവരങ്ങളും ചോർത്തിയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖരും പെഗാസസ് നിരീക്ഷണത്തിൽ ഉൾപ്പെട്ടു.
കേസ് സുപ്രീം കോടതിയിൽ എത്തിയെങ്കിലും സോഫ്റ്റ്വെയർ തങ്ങൾ വാങ്ങിയോ എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയരുന്നില്ല. ഇസ്രായേൽ ഭരണകുടവും ഇന്ത്യയ്ക്ക് സോഫ്റ്റ്വെയർ നൽകിയെന്ന് സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. പെഗാസസ് ഉപയോഗിച്ച് കാണിച്ചിരിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് തെറ്റാണെന്ന് എൻ എസ് ഒ തന്നെ തെറ്റാണെന്ന് പറഞ്ഞതായി അന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചിരുന്നു. സൂചിപ്പിച്ച പല രാജ്യങ്ങളും ഞങ്ങളുടെ ക്ലയന്റുകളല്ല. തങ്ങളുടെ ഇടപാടുകാരിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും അവർ വ്യക്തമാക്കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് ആയിരുന്നു പാർലമെന്റിൽ വിശദീകരിച്ചത്.2021 ഓഗസ്റ്റിൽ തങ്ങൾക്ക് എൻഎസ്ഒയുമായി യാതൊരു കരാറും ഇല്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
സർക്കാർ നടത്തിയ ഒളിച്ചുകളിക്കെതിരെ സമർപ്പിച്ച ഒരു ഡസനോളം ഹർജികൾക്ക് ശേഷം, ഒക്‌ടോബർ 27 ന് സുപ്രീം കോടതി രണ്ട് വിദഗ്ധർക്കൊപ്പം വിരമിച്ച ജസ്റ്റിസ് ആർവി രവീന്ദ്രന്റെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയമിച്ചിരുന്നു. പെഗസസ് വിഷയം അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ.
ഈ മാസം ആദ്യം സ്വന്തം ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഉണ്ടെന്നു തോന്നിയവർ കാരണങ്ങൾ സഹിതം വിവരം അറിയിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങളിൽ കഴമ്പുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും തോന്നിയാൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെടുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.നേരത്തേ 2019 ൽ വാട്സ് ആപ്പ് ഗ്രൂപ്പ് എൻഎസ്ഒയ്ക്കെതിരെയ കേസ് ഫയൽ ചെയ്തിരുന്നു. സോഫ്റ്റ്വെയറിനുള്ളിൽ നിയമവിരുദ്ധമായി കയറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications