രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരമാവധി സ്വീകരിക്കാവുന്ന സംഭാവന 2000 രൂപ!!
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇനി മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം
രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുറച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ ചില പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി പരമാവധി നേരിട്ട് പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമായിരിക്കും.
ഇതില്‍ കൂടുതല്‍ വാങ്ങണമെങ്കില്‍ ചെക്കായോ ഡിജിറ്റലായോ നല്‍കേണ്ടിവരും. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ കൊണ്ടുവരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇനി മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും വേണം.

അന്തരിച്ച എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ബജറ്റ് ആരംഭിച്ചത്.












Click it and Unblock the Notifications