വിവാദങ്ങള്‍ക്കിടയിലും അമേരിക്കയുമായി ഇടപാട്
ദില്ലി : അമേരിക്കയില്‍ അറസ്‌റ്റു ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ ശിക്ഷിക്കാതെ വിടില്ല എന്ന നിലപാടില്‍ അമേരിക്ക ഉറച്ചു നില്‍ക്കുന്നു. പക്ഷേ വിവാദങ്ങള്‍ മാറ്റിവച്ച് അമേരിക്കയില്‍ നിന്നും അത്യന്താധുനിക വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷയെ സംബന്ധിച്ച മന്ത്രിസഭയാണ് അമേരിക്കയുമായുള്ള 4,000 കോടിയുടെ ഇടപാടിന് കേന്ദ്രത്തിന് അനുമതി നല്‍കിയത്. സി 130 ജെ ഹെര്‍ക്കുലിസ് വിഭാഗത്തില്‍പ്പെട്ട പ്രത്യേക ആവിശ്യങ്ങള്‍ക്കുള്ള ചരക്കുവിമാനങ്ങളാണ് അമേരിക്കയില്‍നിന്നും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പര്‍വ്വത പ്രത്യാക്രമണ സേനയുടെ പശ്ചിമബംഗാളിലെ ആസ്ഥാനത്താണ് പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുക. ഇരുട്ടിലും ഭൂവിഭാഗങ്ങള്‍ കാണാനാകുന്ന സംവിധാനമടങ്ങിയ ഈ വിമാനം പ്രതികൂല സാഹചര്യങ്ങളിലും കമാന്‍ഡോകളെ ഇറക്കാനും സാധനങ്ങള്‍ എത്തിക്കാനും കഴിവുള്ളതാണ്.
ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് നേരത്തേ ഇത്തരം ആറു വിമാനങ്ങള്‍ ഉണ്ട്. ലഡാക്ക് പോലുള്ള ദുര്‍ഘടപ്രദേശങ്ങളില്‍ ഉപയോഗിക്കാനാണിത്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ ഒരു തീരുമാനം അമേരിക്ക ദേവയാനിയുടെ കാര്യത്തില്‍ മാപ്പു കൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ നില്‍ക്കുമ്പോഴാണ്.












Click it and Unblock the Notifications