കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ ശത്രുക്കളായി കണ്ടാല്‍ കശ്മീര്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഫറൂഖ് അബ്ദുള്ള

  • By Sruthi K M
Google Oneindia Malayalam News

ശ്രീനഗര്‍: മുസ്ലീം വിഭാഗത്തോടുള്ള വിവേചനം തുടരുകയാണെങ്കില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടപ്പെടുമെന്ന് രീതിയിലുള്ള അഭിപ്രായവുമായാണ് ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീങ്ങളെ സംശയത്തിന്റെ കണ്ണിലൂടെ കണ്ടാല്‍ ജമ്മു കശ്മീര്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാഗ്രത പാലിക്കാതെ ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി പോരിനിറങ്ങിയാല്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകാം. മുസ്ലീങ്ങളെ ചിലര്‍ സംശയത്തോടെയാണ് കാണുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മുസ്ലീങ്ങളുമുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടിയും മുസ്ലീങ്ങള്‍ പോരാടിയിട്ടുണ്ട്. ഇവരെയൊന്നും മറന്ന് പ്രതികരിക്കരുതെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

farooq-abdullah

മുസ്ലീങ്ങളെ ശത്രുതയോടെ കാണുന്ന മനോഭാവം അവസാനിപ്പിച്ചേ മതിയാകൂവെന്നും ഫറൂഖ് പറയുന്നു. മഹാത്മാഗാന്ധിയും അബ്ദുള്‍ കലാം ആസാദും ജവഹര്‍ലാല്‍ നെഹ്‌റുവുമൊക്കെ ചേര്‍ന്ന് സ്വപ്‌നം കണ്ട ഇന്ത്യയിതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്താനും ശത്രുതയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ചില ഭീകര ശക്തികള്‍ ഇനിയും ആക്രമണങ്ങള്‍ നടത്തിയേക്കാം. ജമ്മു കാശ്മീര്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

English summary
Former Union Minister Farooq Abdullah said India will not be able to keep Kashmir if the forces who see Muslims of the country with suspicion and pit the minority community against the majority are not reined in.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X