കനേഡിയന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം വഷളായി തുടരുന്നതിനിടെ കനേഡിയന്‍ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കനേഡിയന്‍ സേനയുടെ വെബ്‌സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക എക്‌സ് അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കനേഡിയന്‍ സേനയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്.
ഇതിന് പിന്നാലെ ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന സംഗം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, സ്‌ക്രീന്‍ ഷോട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുകയുമായിരുന്നു. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെ ഈ മാസം 21ന് ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് ഹാക്കിങ്ങ് ഭീഷണി മുഴക്കിയിരുന്നുകനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ ഇന്ത്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ഹാക്കിംഗ് ഗ്രൂപ്പുകളുടെ അതൃപ്തിക്ക് കാരണമായിരുന്നു.

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു. കനേഡിയന്‍ അധികൃതര്‍ക്ക് ഇതിനുള്ള മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൊബൈല്‍ യൂസര്‍മാര്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. ചില ഡെസ്‌ക് ടോപ്പ് യൂസര്‍മാരും പ്ര്‌നങ്ങള്‍ നേരിട്ടു.
അതേസമയം പിന്നീട് ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു. കനേഡിയന്‍ നാവിക സേനയും, മറ്റ് അധികൃതരും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സേനയുടെ മറ്റ് സൈറ്റുകളുമായി ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിന് ബന്ധമില്ലെന്നും കാര്യമായ പ്രശ്‌നങ്ങളുണ്ടായതിന്റെ സൂചനകള്‍ ലഭിച്ചില്ലെന്നും നാഷനല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മീഡിയ റിലേഷന്‍സ് മേധാവ് ഡാനിയേല്‍ ലെ ബോത്തിലിയര്‍ പറഞ്ഞു.
അതേസമയം ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് അമേരിക്ക. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കേയാണ് യുഎസ് നിലപാട് ആവര്‍ത്തിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ്. ഡല്‍ഹിയില്‍ ഖലിസ്ഥാനി ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ബ്ലിങ്കനും ജയശങ്കറും കണ്ടെങ്കിലും ഇന്ത്യ-കാനഡ നയതന്ത്ര വിഷയം ചര്‍ച്ചയായില്ലെന്നാണ് യുഎസ് അറിയിച്ചത്. ഇതുവരെ കാനഡ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു.
ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച്ചയില്‍ വിഷയം ചര്‍ച്ചയായാല്‍ ഈ നിലപാട് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചേക്കും. കാനഡയിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി നിജ്ജാര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് മകന്‍ ബല്‍രാജ് വെളിപ്പെടുത്തിയത്. കാനഡയിലെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാരും തീവ്രവാദികളുമായുള്ള അടുത്ത ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആരോപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications