ക്യാപ്റ്റന്‍ ധോണിക്ക് പെണ്‍കുഞ്ഞ് പിറന്നു
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി പ്രസവിച്ചു. ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. പ്രതീക്ഷിച്ച പോലെ ജൂനിയര്‍ മഹി അല്ല, ജൂനിയര്‍ സാക്ഷി ആണ്. പെണ്‍കുഞ്ഞ്. 3.7 കിലോ തൂക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
എം എസ് ധോണി - സാക്ഷി ധോണി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ് ഇത്. ഫോര്തിസ് ആശുപത്രിയില്‍ വെച്ചാണ് സാക്ഷി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 33കാരനായ ധോണി ഇപ്പോള്‍ ലോകകപ്പ് ക്രിക്കറ്റിനുള്ള പരിശീലനത്തില്‍ ഓസ്ട്രേലിയയിലാണ്. 15ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി.

സാക്ഷിയെയും കുഞ്ഞിനെയും കാണാന്‍ ധോണി നാട്ടിലേക്ക് തിരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി കഴിഞ്ഞ വര്‍ഷം പ്രസവിക്കേണ്ടതായിരുന്നു. ജൂലൈയില്‍ ജൂനിയര്‍ മഹി ജനിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതാരോ ഏപ്രില്‍ ഫൂളാക്കിയതാണ് എന്നും താന്‍ ഗര്‍ഭിണിയല്ല എന്നും സാക്ഷി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
ക്യാപ്റ്റന്‍ കൂള്‍ ധോണി ഇനി ഡാഡി കൂള്‍?
ധോണി ഓസ്ട്രേലിയയില്‍ ലോകകപ്പ് കളിക്കാന്‍ പോകുമ്പോഴേക്കും സാക്ഷി പ്രസവിക്കും എന്നായിരുന്നു ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. സാധാരണ ധോണിക്കൊപ്പം യാത്ര ചെയ്യാറുള്ള സാക്ഷിയെ ഏതാനും മാസങ്ങളായി ഒപ്പം കാണാറില്ലായിരുന്നു. ലോകകപ്പിന് ഓസ്ട്രേലിയയിലേക്കും സാക്ഷി പോയില്ല. ഇത്തവണ റിപ്പോര്‍ട്ടുകള്‍ സത്യമാണ് എന്ന് അപ്പോള്‍ത്തന്നെ ഏകദേശം ഉറപ്പായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications