67ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവില്‍ ഇന്ത്യ
ദില്ലി: 67ാം റിപ്പബ്ലിക് ദിനാഘോഷത്തിലാണ് രാജ്യം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പത്തിലൊരുക്കിയ ഔദ്യോഗിക ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തും.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സൊ ഒലോങ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പരേഡില്‍ ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നതാണ് ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. ആദ്യമായാണ് ഒരു വിദേശ സൈന്യം ഇന്ത്യന്‍ റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കുന്നത്.

രാവിലെ ഒമ്പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തുന്നത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് സൈന്യത്തിന്റെ പരേഡായിരിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ പരേഡുകള്‍ അരങ്ങേറും. വ്യോമസേനയുടെ ആകാശ പ്രകടനത്തോടെ പരേഡ് അവസാനിക്കും.
17 സംസ്ഥാനങ്ങളില്‍ നിന്നും 26 നിശ്ചല ചിത്രങ്ങളാണ് അണിനിരക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത്, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ നിശ്ചല ചിത്രങ്ങളും അണിനിരക്കും.
ചടങ്ങില്‍ വിശിഷ്ട സേവാ മെഡലുകള്‍ വിതരണം ചെയ്യും. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ പരേഡ് ഒന്നര മണിക്കൂറായി കുറച്ചിരിക്കുകയാണ്.












Click it and Unblock the Notifications