Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയവാദികളോടും വിഘടനവാദികളോടും വിട്ടുവീഴ്ചയില്ല; മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ഇങ്ങനെ

ദില്ലി: രാജ്യം 69ാമത് സ്വതന്ത്ര്യദിനപ്പുലരിയില്‍. ഇത് പ്രതീക്ഷയുടെ പുലരിയെന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു.രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ലെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്ക്കും വിഘടനവാദികള്‍ക്കും രാജ്യത്ത് സ്ഥാനമില്ല.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ദരിദ്രര്‍ക്ക് മുന്നില്‍ അടഞ്ഞു കിടന്ന ബാങ്കുകളുടെ വാതില്‍ തുറക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 17 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ഒരു ആരോപണവും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല.

Narendra Modi

വര്‍ഗീയതയോടും ജാതീയതയോടും വിഘടനവാദത്തോടും യാതൊരുവിധ വിട്ടുവീഴചയുമില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. 18000ത്തോളം ഗ്രാമങ്ങളില്‍ 100 ദിവസത്തിനകം വൈദ്യുതി എത്തിയ്ക്കും. അഴിമതി തുടച്ച് നീക്കാന്‍ ശ്രമിയ്ക്കും. താന്‍ അഴിമതിയ്‌ക്കെതിരെ പ്രസംഗിയ്ക്കുകയല്ല പ്രവര്‍ത്തിയ്ക്കുകയാണെന്നും മോദി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രധാനമന്ത്രി.

അറുപത്തി ഒന്‍പതാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+