ഗാന്ധിക്കും ശാസ്ത്രിക്കും ഇന്ന് ജന്മദിനം
ഒക്ടോബര്‍ 2, ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിനാല്‍പ്പത്തിനാലാമത് ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം മുഴുവന്‍. ഐക്യ രാഷ്ട്ര സഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
ലോകത്തിന് മുഴുവന്‍ മാതൃകയായി ഹിംസയല്ല, അഹിംസയാണ് സത്യത്തിന്റെ വഴിയെന്ന് ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും തെളിയിച്ച മഹാത്മജിയെ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യുഎന്‍ ഈ ദിവസം അന്തരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിസയയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യയെ സ്വാതന്ത്രത്തിന്റെ പൊന്നാടയണിച്ച മഹാത്മാഗാന്ധി തെളിച്ച വഴി ഇന്ന് ലോകര്‍ക്ക് അന്ന്യം.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, 1948ല്‍ പ്രാര്ത്ഥനായയോഗത്തിനിടെയാണ് നാഥുറാം ഗോഥ്സേ എന്ന ഒരു മതഭ്രാന്തന്റെ വെടിയേറ്റ് മഹാത്മജി മരിച്ചത്. ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തിന്റെ ജന്മദിനം ലോകം ആഘോഷിക്കുമ്പോള്‍ പുതുതലമുറയ്ക്ക് അതൊരു പൊതുഅവധി ദിനം എന്നതിനപ്പുറം ഒന്നുമല്ലാതാകുന്നത് ഖേധകരം തന്നെ.
സ്വതന്ത്ര്യ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെയും ജന്മദിനം ഒക്ടോബര്‍ രണ്ടിനാണ്. ലളിത ജീവിതംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാന് ജയ് കിസാന്‍ എന്ന പ്രശസ്ത മുദ്രാവാക്യം അദ്ദേഹത്തിന്റെ സംഭാവനയാണ്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിക്കുന്ന ദൃശ്യങ്ങളിലൂടെ

പ്രണബ് മുഖര്‍ജി
രാഷ്ട്ര പിതാവിന്റെ 144ാം ജന്മദിനത്തില് രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പ്രമാമമര്പ്പിക്കുന്ന രാഷ്ട്രപതി.

ഒക്ടോബര്‍ രണ്ട്
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. നമ്മുടെ രാഷ്ട്ര പിതാവ്.

ജീവിതം
അഹിംസയുടെ വഴിലൂടെ ലോകരെ നേരെ നടക്കാനും ചിന്തിക്കാനും പഠിപ്പിച്ചു.

സ്വാതന്ത്ര്യം
1947ല്‍ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും വഴിയിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നു.

ലാല്‍ ബഹദൂര്‍ ശാസ്ത്രി
സ്വതന്ത്ര്യ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനം ഒക്ടോബര്‍ രണ്ടിനാണ്.

നേതാക്കള്‍ക്ക്
ചടങ്ങിനെന്നപോലെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനങ്ങളെ കാണുന്നതെന്ന് പറഞ്ഞാന്‍ തെറ്റില്ല. രാഷ്ട്രീയ കലഹത്തിന്റെ പേരില്‍ ഗാഹുല്‍ ഗാന്ധി രാജ്ഘട്ടില്‍ എത്തിയില്ല എന്നത് ഖേധം

പുതു തലമുറയ്ക്ക്
ഒരു പൊതു അവധി എന്നതിനപ്പുറം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതയും പുതുതലമുറ നല്‍കുന്നില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications